'താരങ്ങള്‍ രഹസ്യ ഇഞ്ചക്ഷന്‍ എടുക്കുന്നു'; വന്‍ വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ്മയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍

Published : Feb 14, 2023, 10:31 PM ISTUpdated : Feb 14, 2023, 10:45 PM IST
'താരങ്ങള്‍ രഹസ്യ ഇഞ്ചക്ഷന്‍ എടുക്കുന്നു'; വന്‍ വെളിപ്പെടുത്തലുമായി ചേതന്‍ ശര്‍മ്മയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍

Synopsis

സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പരിക്കുണ്ടെങ്കിലും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താരങ്ങള്‍ കുത്തിവയ്‌‌പ് എടുത്തിരുന്നതായും വീഡിയോയില്‍ ചേതന്‍ ശര്‍മ്മ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസിന്‍റെ ഒളിക്യാമറ റിപ്പോര്‍ട്ടിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന നിരവധി കാര്യങ്ങള്‍ ചേതന്‍ ശര്‍മ്മ ഒളിക്യാമറയില്‍ തുറന്നുപറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ മുന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പരിക്കുണ്ടെങ്കിലും ഫിറ്റ്‌നസ് കൃത്രിമമായി കാണിക്കാന്‍ താരങ്ങള്‍ കുത്തിവയ്‌‌പ് എടുക്കുന്നതായും വീഡിയോയില്‍ ചേതന്‍ ശര്‍മ്മ പറയുന്നു. എന്നാല്‍ ഈ വലിയ ആരോപണങ്ങളോട് ബിസിസിഐ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

'ബിസിസിഐ പ്രസിഡന്‍റ് കാരണമാണ് ക്യാപ്റ്റന്‍സി നഷ്‌ടമായത് എന്ന് വിരാട് കോലിക്ക് തോന്നിയിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് അനുകൂലമായിരുന്നില്ല ഗാംഗുലി, എന്നാല്‍ വിരാട് കോലിയെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നുമില്ല. 80-85 ശതമാനം ഫിറ്റ്‌‌നസ് മാത്രമെങ്കിലും ടീമില്‍ സെലക്ഷന്‍ കിട്ടാന്‍ പല താരങ്ങളും ഇഞ്ചക്ഷനുകള്‍ എടുത്തിരുന്നു. ഫിറ്റ്‌നസ് ഇല്ലെങ്കിലും ഇഞ്ചക്ഷന്‍ എടുത്തിട്ട് കളിക്കാനിറങ്ങും. ബിസിസിഐ മെഡിക്കല്‍ സംഘത്തിന് പുറമെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് വ്യക്തിഗത ഡോക്‌ടര്‍മാരുമുണ്ടായിരുന്നു. അവരാണ് ഇത്തരം ഇഞ്ചക്ഷനുകള്‍ എടുക്കാന്‍ സഹായിച്ചിരുന്നത്. ഈ ഇഞ്ചക്ഷനുകള്‍ പരിശോധനയില്‍ കണ്ടെത്തുക പ്രയാസമാണ്. ഫിറ്റ്‌നസില്ലെങ്കിലും കളിക്കാന്‍ തയ്യാറാണ് എന്ന് താരങ്ങള്‍ പറയും. വലിയ പരിക്ക് സംഭവിച്ചതിനാല്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് മടങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ഓസ്ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പില്‍ ഒരു മത്സരം കളിച്ചാല്‍ തന്നെ ബുമ്ര കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ക്രിക്കറ്റില്‍ നിന്ന് പുറത്താകുമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഭാവി താരം. ഹാര്‍ദിക് അടക്കം പല താരങ്ങളും വീട്ടിലെ സന്ദര്‍ശകരായിരുന്നു, ക്രിക്കറ്റ് ഭാവിയെ കുറിച്ച് അവര്‍ താനുമായി ചര്‍ച്ച നടത്തിയിരുന്നു' എന്നുമൊക്കെ ചേതന്‍ ശര്‍മ്മ ഒളിക്യാമറയില്‍ വെളിപ്പെടുത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ആവേശം അലതല്ലും; വനിതാ പ്രീമിയര്‍ ലീഗ് മത്സരക്രമം പുറത്തുവിട്ടു

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്