
അഹമ്മദാബാദ്: ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് പിന്നാലെ രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ താരമാണ് ജഡേജ. ഈ മാസം 23ന് ഡല്‍ഹിക്കെതിരെ ആരംഭിക്കാനിരിക്കുന്ന മത്സരത്തിന് ലഭ്യമായിരിക്കുമെന്ന് ജഡേജ അറിയിച്ചു. ഇതേ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി റിഷഭ് പന്തും ഹര്‍ഷിത് റാണ എന്നിവരും കളിക്കാനെത്തിയേക്കും. ഇരുവര്‍ക്കും പുറമെ വിരാട് കോലിയും ഡല്‍ഹിയുടെ സാധ്യതാ ഇലവനില്‍ ഇടം നേടിയിരുന്നു.
എന്നാല്‍ കോലി കളിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. പരിശീലനത്തിനായി അദ്ദേഹം ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നേക്കും. പന്ത് കളിക്കുമെന്നുള്ളതാണ് അറിയുന്നത്. ഗില്‍ പഞ്ചാബിന് വേണ്ടി ജയ്‌സ്വാള്‍ മുംബൈക്ക് വേണ്ടിയും കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേരത്തെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. അദ്ദേഹം രഞ്ജി മത്സരം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യം തീരുമാനമായിട്ടില്ല. എന്തായാലും ജൂനിയര്‍ - സീനിയര്‍ താരങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാവരും രഞ്ജി കളിക്കണമെന്ന ബിസിസിഐയുടെ ശാഠ്യം ഫലത്തില്‍ വന്നെന്ന് പറയാം.
കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തിലാണ് ഗില്‍ പഞ്ചാബിനായി കളിക്കുക. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. കോലി അലിബാഗിലെ അവധിക്കാല വസതിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു.
കോലി, ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കണമെന്ന് പറയുകയാണ് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) സെക്രട്ടറി അശോക് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു. മുംബൈ താരങ്ങളെ കോലി മാതൃകയാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കോലി ഡല്‍ഹിക്ക് വേണ്ടി കളിക്കണം. രഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന രണ്ട് റൗണ്ടുകള്‍ക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമില്‍ കോലിയുടേയും റിഷഭ് പന്തിന്റേയും പേരുണ്ട്. രഞ്ജി ട്രോഫി ക്യാംപ് നടക്കുകയാണ്, കോലി മുംബൈ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കണം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാര്‍ പങ്കെടുക്കണമെന്ന് ബിസിസിഐയും പരാമര്‍ശിച്ചിട്ടുണ്ട്. കോലിയും റിഷഭ് പന്തും ഒരു കളിയെങ്കിലും കളിക്കണമെന്ന് എനിക്ക് തോന്നുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.'' അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!