സഞ്ജു ട്വന്റി20 ടീമിൽ; വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Published : Sep 16, 2026, 10:20 PM IST
indian t20 ODI Team for West Indies Series

Synopsis

ശുഭ്മാൻ ​ഗിൽ ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. കെ എൽ രാഹുൽ വൈസ് ക്യാപ്റ്റനും. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ ഏകദിന ടീമിലുണ്ട്. ട്വന്റി20 ടീമിനെ ശ്രേയസ് അയ്യരാകും നയിക്കുക. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ഏകദിന പരമ്പര. ട്വന്റി 20 പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ട്.

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിലുണ്ട്. എന്നാൽ, ഏകദിന ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. ജപ്പാനെതിരായ ട്വന്റി20 ടീമിലും ഏഷ്യൻ ​ഗെയിംസ് ടീമിലും സഞ്ജുവുണ്ട്. ശുഭ്മാൻ ​ഗിൽ ആണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ. കെ എൽ രാഹുൽ വൈസ് ക്യാപ്റ്റനും. രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ ഏകദിന ടീമിലുണ്ട്. ട്വന്റി20 ടീമിനെ ശ്രേയസ് അയ്യരാകും നയിക്കുക. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.

സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ഏകദിന പരമ്പര. ട്വന്റി 20 പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ട്.

വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം:-

ശുഭ്മാൻ ​ഗിൽ(ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ​ഗെയ്ക്ക്വാദ്, കെ എൽ രാഹുൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ​ഗുർണൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശ്വസി ജയ്സ്വാൾ, നമാൻ ദിർ.

വിൻഡീസിനെതിരായ ട്വന്റി20 ടീം:-

ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ, ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, നിതീഷ് കുമാർ റെഡ്ഡി, അർഷ​ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.

ജപ്പാൻ ട്വന്റി20, ഏഷ്യൻ ​ഗെയിംസ് ടീം:-

ശ്രേയസ് അയ്യർ(ക്യാപ്റ്റൻ) അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, വൈഭവ് സൂര്യവംശി, യഷ് താക്കൂർ, വിപ് രാജ് നി​ഗം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്
ഐസിസി റാങ്കിംഗ്, കുതിപ്പിമായി സഞ്ജു, അഭിഷേക് രണ്ടാമത്