ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ പേസര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും

Published : Jan 08, 2024, 05:50 PM IST
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര: ഇന്ത്യക്ക് തിരിച്ചടി! സ്റ്റാര്‍ പേസര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും

Synopsis

മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍ നടക്കും. മാര്‍ച്ച് 11ന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്.

ബംഗളൂരു: പരിക്കില്‍ നിന്ന് മുക്തനാവാത്ത പേസര്‍ മുഹമ്മദ് ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരം നഷ്ടമാവും. ലോകകപ്പിന് ശേഷം പരിക്കേറ്റ ഷമി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ചിരുന്നില്ല. ഈമാസം ഇരുപത്തിയഞ്ചിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് തുടങ്ങും. മൂന്നാം ടെസ്റ്റിന് മുന്‍പ് ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഷമിയുടെ പ്രതീക്ഷ.  

മൂന്നാം ടെസ്റ്റിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം വേദിയാകും. ഫെബ്രുവരി 15നാണ് മത്സരം. നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയില്‍ നടക്കും. മാര്‍ച്ച് 11ന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഇക്കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൌളറായിരുന്നു മുഹമ്മദ് ഷമി. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

അതേസമയം, ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ മാസം 12 മുതല്‍ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട് എ ടീമിന്റെ ഇന്ത്യന്‍ പര്യടനം തുടങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഗ്രൗണ്ട് ബിയിലാണ് ദ്വിദിന സന്നാഹമത്സരം. 17ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പ്രധാന ഗ്രൗണ്ടിലാണ് ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരം. മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് എ ടീമിനെതിരെ കളിക്കുക.

ഇംഗ്ലണ്ട് എക്കെതിരായ പരമ്പരക്കുള്ള ഇന്ത്യ എ സ്‌ക്വാഡ്: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, പ്രദോഷ് രഞ്ജന്‍ പോള്‍, കെഎസ് ഭരത്, മാനവ് സുത്താര്‍, പുല്‍കിത് നാരംഗ്, നവ്ദീപ് സൈനി, തുഷാര്‍ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ധ്രുവ് ജുറെല്‍, ആകാശ് ദീപ്.

സൗദി ഫുട്‌ബോളിന് തിരിച്ചടി! ക്ലബ് വിടാനൊരുങ്ങി ബെന്‍സേമ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നിര
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍
ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ