സഞ്ജു സാംസണ്‍ ഏകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൂജാര പുറത്ത്

Published : Jun 23, 2023, 03:27 PM ISTUpdated : Jun 23, 2023, 04:25 PM IST
 സഞ്ജു സാംസണ്‍ ഏകദിന ടീമില്‍, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; പൂജാര പുറത്ത്

Synopsis

ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു. രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം നായകന്‍.ചേതേശ്വര്‍ പൂജാര ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ്, ഏകദിന ടീമുകളില്ല.

ടെസ്റ്റ് ടീമില്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെയും റുതുരാജ് ഗെയ്ക്‌വാദിനെയും ഉള്‍പ്പെടുത്തിയപ്പോള്‍ പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്നി എന്നിവരും ടെസ്റ്റ് ടീമില്‍ ഇടം നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച പേസര്‍ ഉമേഷ് യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായി. രഞ്ജിയില്‍ തിളങ്ങിയ സര്‍ഫ്രാസ് ഖാന് ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. ഇഷാന്‍ കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഏകദിന ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

'ഇങ്ങനെയാണെങ്കില്‍ ആഷസോടെ എന്‍റെ കരിയര്‍ തീരും'; തുറന്നു പറഞ്ഞ് ആന്‍ഡേഴ്സണ്‍

ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുകേഷ് കുമാറും പേസറായി ഏകദിന ടീമിലെത്തി.

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ , ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുൻപ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി; ആദം മിൽനെ പുറത്ത്, പകരക്കാരനാവുക ഇന്ത്യയുടെ പേടിസ്വപ്നം
ബിഗ് ബാഷില്‍ 'ടെസ്റ്റ്' കളിച്ച് കിംഗ് ബാബർ മടങ്ങുന്നു; വിടപറയുന്നത് നാണക്കേടിന്‍റെ റെക്കോർഡുമായി, ആരാധകർക്ക് നിരാശ