'ഇങ്ങനെയാണെങ്കില്‍ ആഷസോടെ എന്‍റെ കരിയര്‍ തീരും'; തുറന്നു പറഞ്ഞ് ആന്‍ഡേഴ്സണ്‍

Published : Jun 23, 2023, 02:52 PM ISTUpdated : Jun 23, 2023, 02:53 PM IST
'ഇങ്ങനെയാണെങ്കില്‍ ആഷസോടെ എന്‍റെ കരിയര്‍ തീരും'; തുറന്നു പറഞ്ഞ് ആന്‍ഡേഴ്സണ്‍

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പേസറായ ആന്‍ഡേഴ്സണ്‍ എഡ്ജ്ബാസ്റ്റണില്‍ നിറം മങ്ങിയപ്പോള്‍ സഹപേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡും ഒലി റോബിന്‍സണും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എഡ്ജ്ബാസ്റ്റണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കായില്ലെന്നും അക്കാര്യം സമ്മതിക്കുന്നുവെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ആവേശ ജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിന് മുന്നറിയിപ്പ് നല്‍കി പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ഇംഗ്ലണ്ടിന്‍റെ പുതിയ വിജയമന്ത്രമായ ബാസ്ബോള്‍ ക്രിക്കറ്റിന് യോജിക്കുന്ന ബാറ്റിംഗ് പിച്ചാണ് ആദ്യ ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണില്‍ ഒരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ മികച്ച സ്വിംഗ് ബൗളറായ ജെയിംസ് ആന്‍ഡേഴ്സണ് എഡ്ജ്ബാസ്റ്റണില്‍ കാര്യമായി ഒന്നും ചെയ്യാനുമായില്ല.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ അവസാന മണിക്കൂറില്‍ ന്യൂബോള്‍ എടുത്തിട്ടും ആന്‍ഡേഴ്സണ് ബെന്‍ സ്റ്റോക്സ് പന്ത് നല്‍കിയതുമില്ല. മത്സരത്തില്‍ 38 ഓവര്‍ എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് 40കാരനായ ആന്‍ഡേഴ്സണ്‍ വീഴ്ത്തിയത്.  വരാനിരിക്കുന്ന നാലു ടെസ്റ്റിലും ഇതുപോലെയുള്ള ബാറ്റിംഗ് പിച്ചുകളാണ് തയാറാക്കുന്നതെങ്കില്‍ ആഷസ് പരമ്പരയോടെ തന്‍റെ കരിയര്‍ തീരുമെന്ന് ആന്‍ഡേഴ്സണ്‍ ഡെയ്‌ലി ടെലഗ്രാഫിലെഴുതിയ കോളത്തില്‍ പറഞ്ഞു. എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ സ്വിംഗോ, സീം മൂവ്മെന്‍റോ, ബൗണ്‍സോ പേസോ ഉണ്ടായിരുന്നില്ലെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ പേസറായ ആന്‍ഡേഴ്സണ്‍ എഡ്ജ്ബാസ്റ്റണില്‍ നിറം മങ്ങിയപ്പോള്‍ സഹപേസര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡും ഒലി റോബിന്‍സണും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എഡ്ജ്ബാസ്റ്റണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ തനിക്കായില്ലെന്നും അക്കാര്യം സമ്മതിക്കുന്നുവെന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

ഗംഭീറിന് കോലിയോട് അസൂയ, വിവാദമുണ്ടാക്കാന്‍ അവസരത്തിനായി കാത്തിരുന്നു; തുറന്നു പറഞ്ഞ് പാക് താരം

ആദ്യ ഇന്നിംഗ്സിലോ അതുപോലെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്‍റെ അവസാനമോ ഞാന്‍ ന്യൂബോള്‍ എടുത്തിരുന്നില്ല. ഇക്കാര്യം ഞാന്‍ ബെന്‍ സ്റ്റോക്സുമായി സംസാരിച്ചിരുന്നു. എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ഉയരം കൂടി ബൗളര്‍മാര്‍ക്ക് മാത്രമെ എന്തെങ്കിലും ആനുകൂല്യം കിട്ടിയിരുന്നുള്ളു. എഡ്ജ്ബാസ്റ്റണില്‍ എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ ശ്രമിച്ചു. പക്ഷെ പിച്ചില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. അതോടെ എനിക്ക് മനസിലായി, എല്ലാ മത്സരങ്ങളിലും വിക്കറ്റെടുക്കാനാവില്ലെന്നും ചിലപ്പോഴൊക്കെ സമയം ശരിയായിരിക്കില്ലെന്നും-ആന്‍ഡേഴ്സണ്‍ എഴുതി.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര