LIVE NOW
Published : Dec 20, 2025, 10:05 AM ISTUpdated : Dec 20, 2025, 02:35 PM IST

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

Summary

ഏഷ്യാ കപ്പ് മുതല്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ മധ്യനിരയില്‍ ഫിനിഷറായി ബാറ്റ് ചെയ്തിരുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമില്ല.

Ajit Agarkar-Suryakumar Yadav

02:34 PM (IST) Dec 20

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റൻ), അക്സര്‍ പട്ടേല്‍(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍.

The same squad will play the @IDFCFIRSTBank 5-match T20I series against New Zealand in January.#TeamIndia | #INDvNZ https://t.co/o94Vdqo8j5

— BCCI (@BCCI) December 20, 2025

 

02:33 PM (IST) Dec 20

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ഇതേ ടീം

അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

02:32 PM (IST) Dec 20

റിങ്കു സിംഗ് തിരിച്ചെത്തി

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാതിരുന്ന റിങ്കു സിംഗിനും ടീമിലിടം കിട്ടി. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിൽ നിര്‍ഭാഗ്യം കൊണ്ട് റിങ്കുവിന് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

02:32 PM (IST) Dec 20

സഞ്ജു ഓപ്പണറും കീപ്പറും

മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിൽ നിലനിര്‍ത്തിയ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.

02:31 PM (IST) Dec 20

ഗില്ലും ജിതേഷും പുറത്ത്

ഏഷ്യാ കപ്പ് മുതല്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ മധ്യനിരയില്‍ ഫിനിഷറായി ബാറ്റ് ചെയ്തിരുന്ന വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ലോകകപ്പ് ടീമില്‍ ഇടമില്ല.

02:31 PM (IST) Dec 20

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്ലും ജിതേഷ് ശര്‍മയും പുറത്ത്, സഞ്ജു ഓപ്പണർ

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

02:19 PM (IST) Dec 20

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, ഗില്ലും ജിതേഷും പുറത്ത്

 

 

02:09 PM (IST) Dec 20

ടീം പ്രഖ്യാപനം തുടങ്ങി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം തുടങ്ങി.

01:52 PM (IST) Dec 20

സെലക്ഷന്‍ കമ്മിറ്റി യോഗം പൂര്‍ത്തിയായി

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം പൂര്‍ത്തിയായി. ടീം പ്രഖ്യാപനം തുടങ്ങുന്നു.

01:37 PM (IST) Dec 20

ലോകകപ്പ് ടീമിനെ തെരഞ്ഞെെടുത്ത് റോബിന്‍ ഉത്തപ്പ

 

 

01:31 PM (IST) Dec 20

ലോകകപ്പ് ടീം പ്രഖ്യാപനം അല്‍പസമയത്തിനകം, സെലക്ഷന്‍ കമ്മിറ്റി യോഗം തുടങ്ങി

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.സെലക്ഷന്‍ കമ്മിറ്റി യോഗം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് തുടങ്ങി. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും യോഗത്തില്‍ പങ്കെടുക്കുന്നു.

 

11:14 AM (IST) Dec 20

ലോകകപ്പിന് റിങ്കുവോ സുന്ദറോ

ഏഷ്യാ കപ്പില്‍ കളിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ റിങ്കു സിംഗ് ഇന്ത്യൻ ലോകകപ്പ് ടീമിലെത്തും. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാല്‍ വാഷിംഗ്ടണ്‍ സുന്ദറാകും ടീമിലെത്തുക. കഴിഞ്ഞ ടി20 ലോകകപ്പിലും റിങ്കു സിംഗിന് അവസാന നിമിഷം ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.

10:11 AM (IST) Dec 20

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുളള ടീം പ്രഖ്യാപനവും ഇന്ന്

ജനുവരിയിൽ ന്യൂസീലൻഡ‍ിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.


More Trending News