
ഇന്‍ഡോര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോറിലെ പിച്ചിന് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് മോശം റേറ്റിംഗ് നല്‍കിയിരുന്നു. പിന്നാലെ ബ്രോഡിന്റെ തീരുമാനത്തിനെതിരെ ബിസിസിഐ അപ്പീല് നല്‍കുകയുണ്ടായി. അപ്പീലിന് ഫലമുണ്ടായിരിക്കുകയാണിപ്പോള്‍. മോശം പിച്ചെന്നുള്ളത് ശരാശരിക്കും താഴെയുള്ള പിച്ചെച്ച റേറ്റിംഗാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. എന്തായാലും മോശമെന്നുള്ള പേരുദോഷം ഇനിയുണ്ടാവില്ല.
മൂന്നാംദിനം ലഞ്ചിന് മുമ്പ് തന്നെ മത്സരം പൂര്‍ത്തിയായിരുന്നു. ഓസ്‌ട്രേലിയക്കായിരുന്നു ജയം. പിന്നാലെ പിച്ച് മോശമെന്ന് വിധിയെഴുതി. മൂന്ന് ഡീമെറിറ്റ് പോയിന്റും ഇന്‍ഡോര്‍ പിച്ചിന് നല്‍കി. എന്നാല്‍ ശരാശരിക്കും താഴെയെന്ന് വിധി വന്നതോടെ മൂന്ന് ഡീമെറിറ്റ് പോയിന്റ് ഒന്നായി കുറഞ്ഞു. ഐസിസി നിയമപ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് ഡി മെറിറ്റ് പോയന്റ് കൂടി ലഭിച്ചാല്‍ പിന്നീട് 12 മാസത്തേക്ക് ഈ ഗ്രൗണ്ടില്‍ രാജ്യാന്തര മത്സരങ്ങള്‍ നടത്താനാവില്ല.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്ന പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗ് പിച്ചിന് വളരെ മോശം റേറ്റിംഗും ഡി മെറിറ്റ് പോയന്റും മാച്ച് റഫറി നല്‍കിയെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ അപ്പീല്‍ നല്‍കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഡീമെറിറ്റ് പോയന്റ് ഒഴിവാക്കുകയും ചെയ്തു. ഇതേ മാതൃകയിലാണ് ഐസിസി മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് ബിസിസിഐ തീരുമാനിച്ചത്. എസിസി നിയമപ്രകാരം മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ 14 ദിവസത്തിനുള്ളില്‍ ക്രിക്കറ്റ് ബോര്‍ഡിന് അപ്പീല്‍ നല്‍കാമെന്നാണ്.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനും വേദിയായ നാഗ്പൂരിനും ദില്ലിക്കും ശരാശരി റേറ്റിംഗ് ആണ് ഐസിസി മാച്ച് റഫറി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!