INDvNZ : അശ്വിന്റെ 'സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്' ചിത്രം ഏറ്റെടുത്ത് ഐസിസി; വൈറല്‍ ട്വീറ്റ് കാണാം

Published : Dec 06, 2021, 09:34 PM IST
INDvNZ : അശ്വിന്റെ 'സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്' ചിത്രം ഏറ്റെടുത്ത് ഐസിസി; വൈറല്‍ ട്വീറ്റ് കാണാം

Synopsis

അജാസ് ഒന്നാം ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റടക്കം 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രവീന്ദ്രയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി.   

മുംബൈ: നിലവില്‍ ന്യൂസിലന്‍ഡ് (New Zealand) ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യന്‍ വംശജരാണുള്ളത്. അജാസ് പട്ടേലും (Ajaz Patel) രചിന്‍ രവീന്ദ്രയുമാണ് (Rachin Ravindra) ഈ താരങ്ങള്‍. അജാസ് ഒന്നാം ഇന്നിംഗ്‌സിലെ പത്ത് വിക്കറ്റടക്കം 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രവീന്ദ്രയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കി. 

എന്നാല്‍ ഇന്ന് രസകരായ ഒരു ഫോട്ടോ ഐസിസി ഇന്ന് പങ്കുവച്ചു. മത്സരശേഷം ഇന്ത്യയുടേയും ന്യൂസിലന്‍ഡിന്റേയും താരങ്ങള്‍ നില്‍ക്കുന്ന ചിത്രമാണ് ഐസിസി ട്വീറ്റ് ചെയ്തത്.  നാലു താരങ്ങള്‍ അവരവരുടെ ജഴ്സിയുമിട്ട് നിന്നപ്പോള്‍ രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പേരാണ് തെളിഞ്ഞത്. 

ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍, കിവീസ് താരങ്ങളായ അജാസ് പട്ടേല്‍, രവീന്ദ്ര രചിന്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടേതാണ് ചിത്രങ്ങള്‍. ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെടുത്ത ഫോട്ടോയാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. നേരത്തെ അശ്വിനും  ഈ ചിത്രം പങ്കുവച്ചിരിരുന്നു. 

അശ്വിന്‍ ട്വീറ്റു ചെയ്തപ്പോള്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റൈ ഉദാഹരണമായിട്ടാണ് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ കണ്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?