IND v NZ : ന്യൂസിലന്‍ഡിനെതിരെ ഹിമാലയന്‍ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്ഥാനം

By Web TeamFirst Published Dec 6, 2021, 9:11 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു ടെസ്റ്റ് തോല്‍ക്കുകയും ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയത് തിരിച്ചടിയായി.

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ(IND v NZ)  വമ്പന്‍ ജയം നേടിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍(World Test Championship 2021-2023) ഇന്ത്യ ഇപ്പോഴും മൂന്നാം സ്ഥാനത്ത്. മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിനുശേഷം പുറത്തുവിട്ട ഏറ്റവും പുതിയ പോയന്റ് പട്ടികയില്‍ ശ്രീലങ്കക്കും(Sri Lanka) പാക്കിസ്ഥാനും(Pakistan) പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ(West Indies) രണ്ട് മത്സര പരമ്പര 2-0ന് തൂത്തുവാരിയ ശ്രീലങ്കക്ക് 24 പോയന്റേ ഉള്ളൂവെങ്കിലും വിജയശതമാനം 100 ആയതാണ് ഒന്നാം സ്ഥാനത്ത് എത്തിച്ചത്. രണ്ട് ടെസ്റ്റ് കളിച്ച ശ്രീലങ്ക രണ്ടും ജയിച്ച് ഒരു പരമ്പര സ്വന്തമാക്കി.

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ജയിച്ചത് പാക്കിസ്ഥാനും നേട്ടമായി. രണ്ട് ജയവും ഒരു തോല്‍വിയും ആയി 24 പോയന്റുള്ള പാക്കിസ്ഥാന് പക്ഷെ 66.66 വിജയശതമാനമുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു ടെസ്റ്റ് തോല്‍ക്കുകയും ചെയ്ത ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയത് തിരിച്ചടിയായി. ഇതോടെ 42 പോയന്റുണ്ടെങ്കിലും ഇന്ത്യയുടെ വിജയശതമാനം 58.33 ആയി കുറഞ്ഞു. ഇതാണ് ഇന്ത്യ മൂന്നാം സ്ഥാനത്താവാനുള്ള കാരണം.

The ICC World Test Championship standings after India’s win in the Mumbai Test 👇 | pic.twitter.com/YNrMyEvohr

— ICC (@ICC)

അതേസമയം, നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡ് നാലു പോയന്റും 16.66 വിജയശതമാനവുമായി എട്ടാം സ്ഥാനത്താണ്. 14 പോയന്റും 29.17 വിജയശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് നാലാമത്.

ഈ ആഴ്ച തുടങ്ങുന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ച് ടെസ്റ്റുകളില്‍ ഏറ്റുമുട്ടുമെന്നതിനാല്‍ ഇരു ടീമുകള്‍ക്കും മുന്നേറാന്‍ അവസരമുണ്ട്. ഇന്ത്യക്കാകട്ടെ ഈ മാസം 26ന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് അടുത്ത ടെസ്റ്റ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടിയത്. ഇന്ത്യയെ കീഴടക്കി ന്യൂസിലന്‍ഡ് കിരീടം നേ ടുകയും ചെയ്തു.

click me!