
പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിലാണ്. 32 റൺസുമായി യശസ്വി ജയ്സ്വാളും 20 റൺസുമായി സഞ്ജു സാംസണുമാണ് ക്രീസിൽ.
രാജസ്ഥാന്‍റെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഫോമില്ലായ്മയുടെ പേരിൽ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങൾ നേരിട്ട യശസ്വി ജയ്സ്വാൾ ഫോമിലേയ്ക്ക് ഉയരുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുമുണ്ട്. അര്‍ഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസ് നേടാൻ സഞ്ജു-ജയ്സ്വാൾ സഖ്യത്തിന് സാധിച്ചു. മൂന്നാം പന്തിൽ ബൗണ്ടറി നേടി സഞ്ജു മുന്നറിയിപ്പ് നൽകി. എന്നാൽ രണ്ടാം ഓവറിൽ മാര്‍ക്കോ യാൻസൻ വെറും 3 റൺസ് മാത്രം വഴങ്ങിയതോടെ റൺറേറ്റ് കുറഞ്ഞു. മൂന്നാം ഓവറിൽ 8 റൺസ് കൂടി കൂട്ടിച്ചേര്‍ത്തതോടെ രാജസ്ഥാന്‍റെ സ്കോര്‍ 21ൽ എത്തി.
മാര്‍ക്കോ യാൻസൻ എറിഞ്ഞ നാലാം ഓവറിൽ സഞ്ജു ഒരു ബൗണ്ടറി നേടി. ഇതേ ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്സറുകൾ പറത്തി ജയ്സ്വാൾ സ്കോറിംഗിന്‍റെ വേഗം കൂട്ടി. 4-ാം ഓവറിൽ 19 റൺസാണ് പിറന്നത്. ലോക്കി ഫെര്‍ഗൂസൺ എറിഞ്ഞ അഞ്ചാം ഓവറിലും ഒരു സിക്സര്‍ പിറന്നു. മൊത്തം 7 റൺസ്. രാജസ്ഥാന്‍റെ സ്കോര്‍ 50ലേയ്ക്ക് അടുത്തു. പവര്‍ പ്ലേ അവസാനിക്കും മുമ്പുള്ള ഓവറിൽ ടീം സ്കോര്‍ 50 കടന്നു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ രാജസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!