കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശ ജയവുമായി പഞ്ചാബ് കിംഗ്സ്. 112 റണ്‍സ് പ്രതിരോധിക്കവെ 16 റണ്‍സിന്റ ജയമാണ് പഞ്ചാബ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ പ്രതിരോധിച്ച് ജയിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്.

11:41 PM (IST) Apr 15
നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചാഹലാണ് വിജയശില്‍പി
09:21 PM (IST) Apr 15
തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ആദ്യം പഞ്ചാബിന് നഷ്ടമാകുന്നത്.
08:03 PM (IST) Apr 15
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് ബാറ്റിംഗ് തകർച്ച്. പവര്‍പ്ലെയില്‍ തന്നെ നാല് മുൻനിര ബാറ്റർമാരെ പഞ്ചാബിന് നഷ്ടമായി. മൂന്ന് വിക്കറ്റും നേടിയത് പേസർ ഹർഷിത് റാണയാണ്.
07:22 PM (IST) Apr 15
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.