ഐപിഎല്ലിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന് പ്രഹരം; സ്റ്റാര്‍ പേസര്‍ കളിക്കില്ല

By Web TeamFirst Published Mar 7, 2020, 10:09 AM IST
Highlights

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മ എന്നിവരുടെ പരിക്ക് ടീമിനെ അലട്ടുമ്പോഴാണ് വോക്‌സ് കളിക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്

ദില്ലി: ഐപിഎല്‍ 13-ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഇക്കുറി കളിക്കില്ലെന്ന് ഒരു വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. പിന്‍മാറുന്ന വിവരം താരം ക്യാപിറ്റല്‍സിനെ അറിയിച്ചെന്നും ക്ലബ് പകരക്കാരനെ തേടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 

Read more: ധോണി പഴയ ധോണി തന്നെ; പരിശീലനത്തിനിടെ സിക്സറുകളുടെ പെരുമഴയുമായി 'തല'

താരലേലത്തില്‍ 1.50 കോടി മുടക്കിയാണ് ക്രിസ് വോക്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി വോക്‌സ് കളിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ട് ടീമിനൊപ്പം ശ്രീലങ്കയിലാണ് താരമുള്ളത്. ലങ്കയില്‍ രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ട് കളിക്കും. 

Read more: കൊവിഡ്19: ഐപിഎല്ലില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ്മ എന്നിവരുടെ പരിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ അലട്ടുമ്പോഴാണ് വോക്‌സ് കളിക്കില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച് 30ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരം.  

click me!