ഹിറ്റ്മാന് മറുപടിയുമായി ധോണിയുടെ പടുകൂറ്റന്‍ സിക്സ്; അവിശ്വസനീയതയോടെ സഹതാരം-വീഡിയോ

By Web TeamFirst Published Sep 10, 2020, 10:15 PM IST
Highlights

ഐപിഎല്ലിന് മുന്നോടിയായുള്ള ബാറ്റിംഗ് പരിശീലനത്തിനിടെയാണ് ധോണ് ഗ്രൗണ്ടിന് പുറത്തേക്ക് പന്ത് പറത്തിയത്. ധോണിയുടെ സിക്സ് കണ്ട് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹതാരം മുരളി വിജയിനുപോലും അത് വിശ്വസിക്കാനായില്ല.

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ പരിശീലനത്തിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറത്തിയ സിക്സ് ചെന്നു വീണത് ഗ്രൗണ്ടിന് പുറത്തുകൂടെ പോയ ബസിന് മുകളിലായിരുന്നു. എന്നാല്‍ രോഹിത് മാത്രമല്ല, ചെന്നൈ നായകന്‍ എം എസ് ധോണിയും പറത്തും പടുകൂറ്റന്‍ സിക്സെന്ന് പ്രഖ്യാപിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.

ഐപിഎല്ലിന് മുന്നോടിയായുള്ള ബാറ്റിംഗ് പരിശീലനത്തിനിടെയാണ് ധോണ് ഗ്രൗണ്ടിന് പുറത്തേക്ക് പന്ത് പറത്തിയത്. ധോണിയുടെ സിക്സ് കണ്ട് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സഹതാരം മുരളി വിജയിനുപോലും അത് വിശ്വസിക്കാനായില്ല.

Also Read: ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലു ടീമുകളെ പ്രവചിച്ച് ബ്രാഡ് ഹോഗ്

കരുത്താണോ അതോ ടൈമിംഗോ, ബാറ്റ് സ്പീഡും സ്വിംഗും, അനുഗ്രഹീതനാണ് ധോണി, ബൗളര്‍മാരെക്കുറിച്ചോര്‍ത്ത് എനിക്ക് സങ്കടമുണ്ട്, നിങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നായിരുന്നു ധോണിയുടെ സിക്സ് കണ്ട് മുരളി വിജയുടെ പ്രതികരണം.

All you've got to do is watch this little video till the end and keep looping it. 🦁💛 pic.twitter.com/Yz5f1DQbOV

— Chennai Super Kings (@ChennaiIPL)

ഐപിഎല്ലിന് മുന്നോടിയായി ദുബായിലെത്തിയ ചെന്നൈ ടീമിലെ രണ്ട് കളിക്കാര്‍ക്ക് അടക്കം 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ചെന്നൈ ടീമിന്റെ ക്വാറന്റീന്‍ കാലാവധി നീട്ടി. ഇതിനുശേഷം സെപ്റ്റംബര്‍ നാലിനാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരൊഴികെയുള്ള ചെന്നൈ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്.

നേരത്തെ ഐപിഎല്ലില്‍ നിന്ന് സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിംഗും പിന്‍മാറിയതും ചെന്നൈക്ക് തിരിച്ചടിയായിരുന്നു. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ 19ന് മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍.

click me!