ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലു ടീമുകളെ പ്രവചിച്ച് ബ്രാഡ് ഹോഗ്

First Published 10, Sep 2020, 7:38 PM

മുംബൈ: പതിമൂന്നാം ഐപിഎല്ലിന് ദുബായില്‍ തുടക്കമാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയെന്ന് പ്രവചിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയും റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെ ഈ മാസം 19നാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്ന് ബ്രാഡ് ഹോഗ് പ്രവചിച്ച നാലു ടീമുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിംഗും പിന്‍മാറിയതോടെ കരുത്തു ചോര്‍ന്നെങ്കിലും പോയന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി  ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്നാണ് ഹോഗ് പറയുന്നത്. പ്ലേ ഓഫിലെ നാലാമത്തെ ടീമാവാന്‍ ചെന്നൈ ഡല്‍ഹി ക്യാപിറ്റല്‍സുമായി കടുത്ത പോരാട്ടം നടത്തേണ്ടിവരുമെന്നും ഹോഗ് പറയുന്നു. കാഗിസോ റബാദ സീസണ്‍ മുഴുവന്‍ കളിച്ചാല്‍ ഡല്‍ഹിക്കും പ്ലേ ഓഫ് സാധ്യതയുണ്ടെന്ന് ഹോഗ് പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരെയ്നും ആന്ദ്രെ റസലും തിളങ്ങിയാല്‍ മൂന്നാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ഹോഗ് പറഞ്ഞു. സ്ലോ പിച്ചുകളില്‍ കുല്‍ദീപ് യാദവും സുനില്‍ നരെയ്നും കൊല്‍ക്കത്തക്ക് മുതല്‍ക്കൂട്ടാവും. റസലും നരെയ്നും തന്നെയാണ് കൊല്‍ക്കത്തയുടെ പ്രധാന താരങ്ങളെന്നും ഹോഗ് പറ‍ഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരാര്‍ ഐപിഎല്‍ പ്ലേ ഓഫിലെത്തുമെന്നാണ് ഹോഗിന്റെ പ്രവചനം. ബാഗ്ലൂരിന്റെ പരീശീലകസംഘം കൂടുതല്‍ സന്തുലിതമാണെന്നും ഈ വര്‍ഷം കോലിയും ആരോണ്‍ ഫിഞ്ചും ബാംഗ്ലൂരിനായി തിളങ്ങുമെന്നും ഹോഗ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ്: ഐപിഎല്‍ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുക നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയായിരിക്കുമെന്ന് ഹോഗ് പറഞ്ഞു. എല്ലാ മേഖലയിലും ഒന്നിനൊന്ന് മികച്ച താരങ്ങളുള്ള മുംബൈ ടീം കരുത്തരാണെന്നും മികച്ച ഓള്‍റൗണ്ടര്‍മാരുള്ളതാണ് മുംബൈയുടെ കരുത്തെന്നും ഹോഗ് പറഞ്ഞു.

loader