ഐപിഎല്‍ തുടങ്ങും മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി; വെടിക്കെട്ട് ഓപ്പണര്‍ പരിക്കേറ്റ് പുറത്ത്

Published : Aug 27, 2020, 07:16 PM IST
ഐപിഎല്‍ തുടങ്ങും മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി; വെടിക്കെട്ട് ഓപ്പണര്‍ പരിക്കേറ്റ് പുറത്ത്

Synopsis

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് റോയ് പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ നിന്നുമുള്ള പിന്‍മാറ്റം.

ദുബായ്: ഐപിഎല്‍ തുടങ്ങും മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ഓപ്പണറായ ജേസണ്‍ റോയ് പരിക്കുമൂലം സീസണില്‍ ഡല്‍ഹിക്കായി കളിക്കില്ല. റോയിക്ക് പകരക്കാരനായി ഓസ്ട്രേലിയന്‍ ഇടം കൈയന്‍ പേസര്‍ ഡാനിയേല്‍ സാംസിനെയാണ് ഡല്‍ഹി പ്രഖ്യാപിച്ചിരിക്കുന്നത്.

പരിക്കിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് റോയ് പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ നിന്നുമുള്ള പിന്‍മാറ്റം. ഈ സീസണില്‍ പരിക്കിനെത്തുടര്‍ന്ന് ഡല്‍ഹിക്ക് നഷ്ടമാവുന്ന രണ്ടാമത്തെ താരമാണ് റോയ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍‌റിച്ച് നോര്‍ജെ പരിക്കേറ്റ് പിന്‍മാറിയപ്പോള്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ക്രിസ് വോക്സിനെ ഡല്‍ഹി ടീമിലെടുത്തിരുന്നു.

റോയിക്ക് പകരം ഡല്‍ഹി ടീമിലെടുത്ത ഓസീസിന്റെ ഡാനിയേല്‍ സാംസ് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു. 17 കളികളില്‍ 30 വിക്കറ്റാണ് സാംസ് വീഴ്ത്തിയത്. ബിഗ് ബാഷിലെ പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിലും സാംസ് ഇടം നേടിയിരുന്നു. അടുത്ത മാസം 19 മുതല്‍ യുഎഇയിലാണ് ഐപിഎല്‍ തുടങ്ങുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം