Latest Videos

ഇനിയാരെയെങ്കിലും മങ്കാദിങ് ചെയ്യുമോ; കലിപ്പന്‍ മറുപടിയുമായി അശ്വിന്‍

By Web TeamFirst Published Dec 31, 2019, 12:03 PM IST
Highlights

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറെ അശ്വിന്‍ പുറത്താക്കിയ രീതി വലിയ ചര്‍ച്ചയായിരുന്നു

ദില്ലി: അടുത്ത ഐപിഎല്ലില്‍ ക്രീസ് വിട്ടിറങ്ങുന്ന ഏത് ബാറ്റ്സ്‌മാനെയും മങ്കാദിങ് ചെയ്യുമെന്ന മുന്നറിയിപ്പുമായി രവിചന്ദ്ര അശ്വിന്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറെ അശ്വിന്‍ പുറത്താക്കിയ രീതി വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്തുനിന്നുയര്‍ന്നത്. അശ്വിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. 

ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് അശ്വിന്‍ മറുപടി പറഞ്ഞത്. വരുന്ന ഐപിഎല്ലില്‍ ഏത് ബാറ്റ്സ്‌മാനെയാണ് മങ്കാദിങ് ചെയ്യുക എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. ഇതിനോട് ആശ്വിന്‍റെ മറുപടിയിങ്ങനെ. 'ക്രീസ് വിട്ടിറങ്ങുന്ന ഏത് താരത്തെയും മങ്കാദിങ് ചെയ്യും'. 

Anyone that goes out of the crease. ✅

— Ashwin Ravichandran (@ashwinravi99)

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലായിരുന്നു വിവാദ ഔട്ട്. നോണ്‍‌സ്‌ട്രൈക്കര്‍ എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ ബട്ട്‌ലറെ അശ്വിന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ 14 റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയും ചെയ്തു. അശ്വിന്‍ പുറത്താക്കുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ബട്ട്‌ലര്‍. ഐപിഎല്‍ ചരിത്രത്തില്‍ മങ്കാദിങ്ങിലൂടെ പുറത്തായ ആദ്യ താരമാണ് ജോസ് ബട്ട്‌ലര്‍.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൈയ്യൊഴിഞ്ഞ അശ്വിന്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് കളിക്കുക. കഴിഞ്ഞ സീസണില്‍ അശ്വിന്‍റെ നായകത്വത്തില്‍ ഇറങ്ങിയ പഞ്ചാബ് ഏഴാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. അജിങ്ക്യ രഹാനെ, ഷിമ്രോന്‍ ഹെറ്റ്‌മയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, ജാസന്‍ റോയ്, ക്രിസ് വേക്‌സ് തുടങ്ങിയ സൂപ്പര്‍ താരങ്ങളും ക്യാപിറ്റല്‍സിലെത്തിയിട്ടുണ്ട്. 

click me!