ഐപിഎല്‍ താരലേലം ഇന്ന്; കോടിക്കിലുക്കം ആര്‍ക്കൊക്കെ? പ്രതീക്ഷയോടെ മലയാളിതാരങ്ങള്‍

By Web TeamFirst Published Feb 18, 2021, 8:44 AM IST
Highlights

ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേലപട്ടികയിലുണ്ട്. 

ചെന്നൈ: ഈ വ‍ർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. 

ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങൾ. എട്ട് ടീമുകൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനാവുക 61 താരങ്ങളെയാണ്. ഹർഭജൻ സിംഗ്, കേദാർ ജാദവ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ലയം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്. 

പ്രതീക്ഷയോടെ കേരള താരങ്ങള്‍

ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല. ഒരുകോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിൽ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉൾപ്പടെ അഞ്ച് താരങ്ങൾ. ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേലപട്ടികയിലുണ്ട്. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അ‍‍ർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. 

ലേലത്തിൽ പഞ്ചാബ് കിംഗ്സിനാണ് ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത് 53.2 കോടിരൂപ. 10.75 കോടിരൂപ വീതം ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്. അഫ്ഗാനിസ്ഥാന്റെ പതിനാറുകാരൻ സ്പിന്നർ നൂർ അഹമ്മദാണ് താരലേല പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. 42കാരൻ സ്പിന്നർ നയൻ ദോഷി ഏറ്റവും പ്രായമേറിയ താരവും.

ഐപിഎല്‍ താരലേലം: അസ്‌‌ഹറുദ്ദീൻറെ സ്വപ്‌നം ആ ടീം, സൂപ്പര്‍താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക

click me!