ഐപിഎല്‍ തുടങ്ങും മുമ്പ് കൊല്‍ക്കത്തയ്‌ക്ക് പ്രഹരം; താരം പരിക്കേറ്റ് പുറത്ത്

By Web TeamFirst Published Apr 4, 2021, 10:55 AM IST
Highlights

കാല്‍മുട്ടിന് പരിക്കേറ്റ റിങ്കു സിംഗ് സീസണില്‍ നിന്ന് പുറത്തായി. പകരക്കാരനായി ഗുര്‍കീരത് മാനയെ ടീമില്‍ ഉള്‍പ്പെടുത്തി. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. കാല്‍മുട്ടിന് പരിക്കേറ്റ ബാറ്റ്സ്‌മാന്‍ റിങ്കു സിംഗ് സീസണില്‍ നിന്ന് പുറത്തായി. പകരക്കാരനായി ആര്‍സിബിയുടെ മുന്‍താരം ഗുര്‍കീരത് മാനയെ കെകെആര്‍ ടീമില്‍ ഉള്‍പ്പെടുത്തി. 

ഐപിഎല്ലില്‍ ഗുര്‍കീരതിന്‍റെ എട്ടാം സീസണാണിത്. അടിസ്ഥാനതുകയായ 50 ലക്ഷത്തിനാണ് ഗുര്‍കീരതിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് ഗുര്‍കീരത് അവസാന സീസണില്‍ കളിച്ചത്. കളിച്ച എട്ട് മത്സരങ്ങളില്‍ 88.75 സ്‌ട്രൈക്ക് റേറ്റില്‍ 71 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഐപിഎല്‍ കരിയറിലാകെ 41 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 

ലീഗില്‍ 2017ല്‍ അരങ്ങേറിയ റിങ്കു സിംഗ് 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന്‍റെ താരമായ ഈ 23കാരന്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്‌ക്കായി ഒറ്റ മത്സരമാണ് കളിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 11 റണ്‍സേ അന്ന് നേടിയുള്ളൂ. ചെന്നൈയില്‍ ഏപ്രില്‍ 11ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് പതിനാലാം സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ മത്സരം. 

ഐപിഎല്ലില്‍ ആശങ്ക പടരുന്നു; ദേവ്‌ദത്ത് പടിക്കലിന് കൊവിഡ്, ആര്‍സിബിക്ക് തിരിച്ചടി
 

click me!