ഐപിഎല്‍ ആവേശം മുറുകുന്നു; മുംബൈ ഉപദേഷ്‌ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയില്‍

By Web TeamFirst Published Sep 12, 2021, 7:35 PM IST
Highlights

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുഎഇയില്‍ വിമാനമിറങ്ങിയ വിവരം മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു

അബുദാബി: ഐപിഎല്ലിനായി മുംബൈ ഇന്ത്യന്‍സ് ഉപദേഷ്‌ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയിലെത്തി. പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ യുഎഇയില്‍ വിമാനമിറങ്ങിയ വിവരം മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 

The 𝗜𝗖𝗢𝗡. The 𝗟𝗘𝗚𝗘𝗡𝗗. The ___ Aala Re! 🤩💙 pic.twitter.com/5ouM9c9U5U

— Mumbai Indians (@mipaltan)

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്‌പ്രീത് ബുമ്ര, ബാറ്റ്സ്‌മാന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബത്തോടൊപ്പം ഇന്നലെ യുഎഇയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മൂവരും യുഎഇയില്‍ എത്തിയത്. മുംബൈ സ്‌ക്വാഡിനൊപ്പം ചേരും മുമ്പ് ആറ് ദിവസത്തെ ക്വാറന്‍റീനിലാണ് താരങ്ങള്‍. അബുദാബിയില്‍ എത്തിയ ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ മൂവരുടേയും ഫലം നെഗറ്റീവാണ്. 

നായകന്‍ രോഹിത് ശര്‍മ്മയും ഭാര്യ റിതികയും യുഎഇയില്‍ എത്തിയ ചിത്രവും മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

𝗖𝗔𝗣𝗧𝗔𝗜𝗡 Aala Re! 💙

Welcome home, Ro, Ritika and Sammy 🤩 pic.twitter.com/r8mrDocVvc

— Mumbai Indians (@mipaltan)

ദുബൈയില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക. 

എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എട്ടാമതുമാണ്. 

ഐപിഎല്‍ രോഹിത്തും ബുമ്രയും സൂര്യകുമാറും യുഎഇയിലെത്തി, കോലിയും സിറാജും നാളെയെത്തും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!