അബുദബിയിലെത്തിയ രോഹിത്തും സൂര്യകുമാറും ബുമ്രയും ആറ് ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയശഷം ടീമിന്‍റെ ബയോ ബബ്ബിളില്‍ പ്രവേശിക്കും. കുടംബത്തോടൊപ്പമാണ് മുംബൈ താരങ്ങളെല്ലാം ഇന്ന് രാവിലെ അബുദാബിയിലെത്തിയത്.

ദുബായ്: കൊവിഡ് ഭീതിയെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ ഐപിഎല്ലില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ദുബായിലെത്തിത്തുടങ്ങി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ, സഹതാരങ്ങളായ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലെത്തി.

റോയല്‍ ചലഞ്ചേഴ്സ് താരങ്ങളായ ക്യാപ്റ്റന്‍ വിരാട് കോലിയും മുഹമ്മദ് സിറാജും ആര്‍സിബി ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ നാളെ ദുബായിലെത്തും. അബുദബിയിലെത്തിയ രോഹിത്തും സൂര്യകുമാറും ബുമ്രയും ആറ് ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയശഷം ടീമിന്‍റെ ബയോ ബബ്ബിളില്‍ പ്രവേശിക്കും. കുടംബത്തോടൊപ്പമാണ് മുംബൈ താരങ്ങളെല്ലാം ഇന്ന് രാവിലെ അബുദാബിയിലെത്തിയത്.

Scroll to load tweet…
Scroll to load tweet…

അബുദാബിയിലേക്ക് വിമാനം കയറുന്നതിന് തൊട്ടു മുമ്പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ താരങ്ങളെല്ലാം നെഗറ്റീവായിരുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അബുദാബിയിലെത്തിയശേഷം നടത്തിയ പരിശോധനയില്‍ താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവാണ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.

അതേസമയം, മാഞ്ചസ്റ്ററില്‍ നിന്ന് രാത്രി തിരിക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വിരാട് കോലിയും മുഹമ്മദ് സിറാജും നാളെ രാവിലെ ദുബായിലെത്തും. ആറ് ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കിയശേഷമാകും ഇരുവരും ടീമിന്‍റെ ബയോ ബബ്ബിളില്‍ പ്രവേശിക്കുക. 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് രണ്ടാം പാദത്തില്‍ ബാഗ്ലൂരിന്‍റെ ആദ്യ മത്സരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.