ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്

Published : Feb 11, 2021, 11:33 PM ISTUpdated : Feb 12, 2021, 12:50 AM IST
ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്

Synopsis

രണ്ട് കോടി രൂപയാണ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഏറ്റവും കൂടി അടിസ്ഥാന വില. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും കേദാര്‍ ജാദവും അടക്കം 10 താരങ്ങളാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്.

മുംബൈ: ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ 292 താരങ്ങളാണ് ചെന്നൈയില്‍ ഫെബ്രുവരി 18ന് നടക്കുന്ന ലേലത്തിനുണ്ടാവുക. മലയാളി താരം ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 1114 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്.

രണ്ട് കോടി രൂപയാണ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഏറ്റവും കൂടി അടിസ്ഥാന വില. ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും കേദാര്‍ ജാദവും അടക്കം 10 താരങ്ങളാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുള്ളത്. ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മോയിന്‍ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസണ്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കാണ് ലേലത്തില്‍ രണ്ട് കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

12 കളിക്കാര്‍ 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. ഒരു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയില്‍ 11 താരങ്ങളാണുള്ളത്. ഇന്ത്യന്‍ താരങ്ങളായ ഹനുമാ വിഹാരിയും ഉമേഷ് യാദവും ഈ പട്ടികിയിലുണ്ട്. ആകെ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് താരങ്ങളുമാണ് ലേലത്തിനുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്