നടരാജന് വിശ്രമം നല്‍കണമെന്ന് ബിസിസിഐ; തമിഴ്നാട് ടീമില്‍ നിന്ന് ഒഴിവാക്കി

Published : Feb 11, 2021, 10:13 PM IST
നടരാജന് വിശ്രമം നല്‍കണമെന്ന് ബിസിസിഐ; തമിഴ്നാട് ടീമില്‍ നിന്ന് ഒഴിവാക്കി

Synopsis

നടരാജന് പകരം ആർ എസ് ജഗനാഥിനെ ടീമിൽ ഉൾപ്പെടുത്തി. മാർച്ച് പന്ത്രണ്ടിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ട്വന്‍റി 20 പരന്പരയ്ക്ക് തുടക്കമാവുക. തുർന്ന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും.

ചെന്നൈ: ഫാസ്റ്റ് ബൗളർ ടി നടരാജനെ വിജയ് ഹസാരെ ട്രോഫിക്കുളള തമിഴ്നാട് ടീമിൽ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരെ അടുത്തമാസം തുടങ്ങുന്ന ട്വന്‍റി 20 ഏകദിന പരമ്പരകൾക്ക് മുൻപായി ആവശ്യത്തിന് വിശ്രമം കിട്ടാൻ നടരാജനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐ ആവശ്യപ്പട്ടതിനെ തുടർന്നാണ് നടപടി.

നടരാജന് പകരം ആർ എസ് ജഗനാഥിനെ ടീമിൽ ഉൾപ്പെടുത്തി. മാർച്ച് പന്ത്രണ്ടിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഇന്ത്യ ഇംഗ്ലണ്ട് ട്വന്‍റി 20 പരമ്പരയ്ക്ക് തുടക്കമാവുക. തുർന്ന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കും.

ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ നടരാജൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നെറ്റ് ബൗളറായി ഓസ്ട്രേലിയയിലേക്ക് ഇന്ത്യന്‍ ടീമിനൊപ്പം പോയ നടരാജന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ ടി20 ടീമിലും പിന്നീട് ഏകദിന ടീമിലും ഷമിക്കും ഉമേഷിനും പരിക്കേറ്റതോടെ ടെസ്റ്റ് ടീമിലും അരങ്ങേറി തിളങ്ങിയിരുന്നു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി നടത്തിയ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയിലേക്കുള്ള നെറ്റ് ബൗളറായി നടരാജനെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു മിന്നുന്നു, അഭിഷേക് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേ മുതലാക്കി ഇന്ത്യ
വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്