
മുംബൈ: ഐപിഎല്ലിലെ ഒറ്റ സീസണിൽ 1000 റൺസ് നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം റോബിൻ ഉത്തപ്പ. രാജസ്ഥാൻ റോയൽസിൽ നിന്നാണ് കേരള താരമായ റോബിൻ ഈ സീസണിൽ സിഎസ്‌കെയിൽ എത്തിയത്.
ഉത്തപ്പ കഴിഞ്ഞ സീസണിൽ 12 കളിയിൽ 196 റൺസ് മാത്രമാണ് നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നപ്പോൾ 2014ൽ ഉത്തപ്പ 660 റൺസ് നേടിയിട്ടുണ്ട്. 973 റൺസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. നാല് സെഞ്ചുറികളും ഏഴ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയായിരുന്നു കോലിയുടെ റണ്‍വേട്ട.
ഐപിഎല്ലിനായി മുംബൈയിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റൻ എം എസ് ധോണിയുടെ നേതൃത്വത്തിലാണ് സൂപ്പർ കിംഗ്സിന്റെ ഒരുക്കം. പരിശീലനത്തില്‍ ഉത്തപ്പയും പങ്കെടുക്കുന്നുണ്ട്. ഐപിഎല്‍ കരിയറില്‍ 189 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 24 അര്‍ധ സെഞ്ചുറികള്‍ സഹിതം 4607 റണ്‍സ് നേടിയിട്ടുണ്ട്.
ചെന്നൈ സ്‌ക്വാഡ്
എം എസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എങ്കിടി, മൊയീന്‍ അലി, കൃഷ്‌ണപ്പ ഗൗതം, സാം കറന്‍, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പൂജാര, മിച്ചല്‍ സാന്‍റ്‌നര്‍, ജോഷ് ഹേസല്‍വുഡ്, റുതുരാജ് ഗെയ്‌ക്‌വാദ്, ജഗദീശന്‍ എന്‍, കെ എം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിഷാന്ത്, എം ഹരിശങ്കര്‍ റെഡി, കെ ഭഗത് വര്‍മ്മ.
ഐപിഎല്‍ 2021: കച്ചമുറുക്കി ചെന്നൈയും മുംബൈയും; തയ്യാറെടുപ്പുകള്‍ ഗംഭീരം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!