
മുംബൈ: ഐപിഎല്‍(IPL 2022) ക്വാളിഫയര്‍, എലിമിനേറ്റര്‍, ഫൈനല്‍, വനിതാ ടി20 ചലഞ്ച് വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്‍ പ്ലേ ഓഫും ഫൈനലും മെയ് 22 മുതല്‍ 29 വരെ കൊല്‍ക്കത്തയിലും അഹമ്മദാബാദിലുമായി നടക്കും.
ഐപിഎല്ലിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ഒന്നാം ക്വാളിഫയര്‍ മെയ് 24ന് കൊല്‍ക്കത്തയില്‍ നടക്കും. ഇതില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും. മൂന്നും നാലും ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനും കൊല്‍ക്കത്ത വേദിയാവും. മെയ് 25നാണ് എലിമിനേറ്റര്‍ മത്സരം.
മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ ജയിക്കുന്ന ടീമും ഒന്നാം ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമും തമ്മില്‍ ഏറ്റുമുട്ടും. മെയ് 27ന് അഹമ്മദാബാദിലാണ് മത്സരം. 29ന് നടക്കുന്ന ഐപിഎല്‍ ഫൈനലിനും അഹമ്മദാബാദ് തന്നെയാണ് വേദിയാവുക.
യോർക്കർ ഫുൾ ടോസായി. ഐപാഡ് നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ് പേസർ റിലേ മെറിഡിത്ത്
ഐപിഎല്‍ ക്വാളിഫയറിനും ഫൈനലിനും ഇടയില്‍ വനിതാ താരങ്ങളുടെ ട്വി20 ചലഞ്ച് മത്സരങ്ങള്‍ നടക്കും. പൂനെ ആയിരിക്കും മത്സരങ്ങള്‍ക്ക് വേദിയാവുക. 23, 24, 26, തീയതികളില്‍ ലീഗ് മത്സരങ്ങളും 28ന് ഫൈനലും നടക്കും.
ബാറ്റിംഗിനിറങ്ങും മുമ്പെ എത്ര റണ്ണടിക്കുമെന്ന് കൈയില്‍ കുറിച്ചിട്ട് റിങ്കു സിംഗ്, അവസാനം സംഭവിച്ചത്
ഐപിഎല്ലിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് മുംബൈയും പൂനെയും ആണ് വേദിയായത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, പൂനെയിലെ മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും. കൊവിഡ് പശ്ചാത്തലത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനായാണ് മത്സരങ്ങളെല്ലാം മുംബൈയില്‍ ആക്കിയത്. ഇത്തവണ ഹോം എവേ മത്സരങ്ങളെല്ലാം മുംബൈയിലാണ് ടീമുകള്‍ കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!