IPL 2022 : ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, റിതുരാജ് ഫോമില്‍; ഗുജറാത്ത് ടൈറ്റന്‍സ് ഡ്രൈവിംഗ് സീറ്റില്‍

By Web TeamFirst Published Apr 17, 2022, 8:17 PM IST
Highlights

മൂന്നാം ഓവറില്‍ തന്നെ ചെന്നൈക്ക് ഉത്തപ്പയെ നഷ്ടമായി. ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ മൊയീന്‍ അലിക്ക് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ടിന് 59 എന്ന നിലയിലാണ്. റോബിന്‍ ഉത്തപ്പ (3), മൊയീന്‍ അലി (1) എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി, അല്‍സാരി ജോസഫ് എന്നിവര്‍ക്കാണ് വിക്കറ്റ്. റിതുരാജ് ഗെയ്കവാദ് (39), അമ്പാട്ടി റായുഡു (12) എന്നിവര്‍ ക്രീസിലുണ്ട്.

മൂന്നാം ഓവറില്‍ തന്നെ ചെന്നൈക്ക് ഉത്തപ്പയെ നഷ്ടമായി. ഷമിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ മൊയീന്‍ അലിക്ക് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. അല്‍സാരിയുടെ പന്തില്‍ താരം ബൗള്‍ഡായി. ഇതിനിടെ ഗെയ്കവാദ് ഫോമിലേക്ക് തിരിച്ചെത്തി. ഇതുവരെ  30 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടിയിട്ടുണ്ട്.  

നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (Rashid Khan) ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനാല്‍ റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. മാത്യു വെയ്ഡിന് പകരം വൃദ്ധിമാന്‍ സാഹ ടീമിലെത്തി. ഹാര്‍ദിക്കിന് പകരം അല്‍സാരി ജോസഫും ടീമിലിടം പിടിച്ചു. ചെന്നൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. അഞ്ച് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാമതാണ്.

ഗുജറാത്ത് ടൈറ്റന്‍സ്: മാത്യൂ വെയ്ഡ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി.
 

click me!