IPL 2022: നിരാശപ്പെടുത്തി വീണ്ടും ഗെയ്‌ക്‌വാദ്, ബാംഗ്ലൂരിനെതിരെ ചെന്നൈയുടെ തുടക്കം പിഴച്ചു

By Web TeamFirst Published Apr 12, 2022, 8:01 PM IST
Highlights

മൂന്ന് ബൗണ്ടറികളുമായി ഫോമിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകള്‍ നല്‍കിയ റുതുരാജ് ഗെയ്ക്‌വാദ്(16 പന്തില്‍ 17)ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത് ചെന്നൈക്ക് കനത്ത പ്രഹരമായി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ (CSK vs RCB) തുടക്കം പാളി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയിലാണ്. 6 പന്തില്‍ 3 റണ്‍സോടെ മൊയീന്‍ അലിയും 14 പന്തില്‍ 14 റണ്‍സുമായി റോബിന്‍ ഉത്തപ്പയും ക്രീസില്‍. റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റാണ് ചെന്നൈക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഹേസല്‍വുഡിനാണ് വിക്കറ്റ്.

തുടക്കം പാളി

ടോസിലെ നിര്‍ഭാഗ്യം ചെന്നൈയെ ബാറ്റിംഗിലും പിടികൂടി. പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാനാവാതിരുന്ന ചെന്നൈക്ക് ആദ്യ മൂന്നോവറില്‍ 15 രണ്‍സെ നേടാനായുള്ളു. ജോഷ് ഹേസല്‍വുഡും മുഹമ്മദ് സറാജുമാണ് ബാംഗ്ലൂരിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതത്. മൂന്ന് ബൗണ്ടറികളുമായി ഫോമിലേക്ക് മടങ്ങുന്നതിന്‍റെ സൂചനകള്‍ നല്‍കിയ റുതുരാജ് ഗെയ്ക്‌വാദ്(16 പന്തില്‍ 17)ഹേസല്‍വുഡ് എറിഞ്ഞ നാലാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത് ചെന്നൈക്ക് കനത്ത പ്രഹരമായി.

സിറാജ് എറിഞ്ഞ അഞ്ചാം ഓവറിലും കെട്ട് പൊട്ടിക്കാനാവാതിരുന്ന ചെന്നൈക്ക് ആറ് റണ്‍സെ നേടാനായുള്ളു. ആകാശ്ദീപ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒരു സിക്സ് അടക്കം 10 റണ്‍സ് കൂടി എടുത്ത് ഉത്തപ്പ കൂടുതല്‍ നഷ്ടങ്ങളില്ലാതെ പവര്‍ പ്ലേ അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് (Faf du Plessis) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹര്‍ഷല്‍ പട്ടേലിന് പകരം സുയാഷ് പ്രബുദേശായിയും ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസല്‍വുഡും ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ചെന്നൈ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Robin Uthappa, Ruturaj Gaikwad, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwayne Bravo, Chris Jordan, Maheesh Theekshana, Mukesh Choudhary

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Dinesh Karthik(w), Shahbaz Ahmed, Wanindu Hasaranga, Josh Hazlewood, Mohammed Siraj, Suyash Prabhudessai, Akash Deep

click me!