IPL 2022 : ആവേശക്കുതിപ്പ് തുടരാന്‍ ഗുജറാത്ത്, തടയിടുമോ ചെന്നൈ; ടീമില്‍ മാറ്റങ്ങളുമായി എം എസ് ധോണി

By Jomit JoseFirst Published May 15, 2022, 3:07 PM IST
Highlights

ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

മുംബൈ: ഐപിഎല്ലിൽ(IPL 2022) ചെന്നൈ സൂപ്പർ കിംഗ്സ്- ഗുജറാത്ത് ടൈറ്റൻസ്(Chennai Super Kings vs Gujarat Titans) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ സിഎസ്‌കെ നായകന്‍ എം എസ് ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈ നാല് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ഗുജറാത്ത് കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തി. 

ചെന്നൈ സൂപ്പർ കിംഗ്സ്: Ruturaj Gaikwad, Devon Conway, Mitchell Santner, Moeen Ali, N Jagadeesan, Shivam Dube, MS Dhoni(w/c), Prashant Solanki, Simarjeet Singh, Matheesha Pathirana, Mukesh Choudhary

ഗുജറാത്ത് ടൈറ്റൻസ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Alzarri Joseph, Yash Dayal, Mohammed Shami

വാംഖഡെയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. 

മുന്‍ പോരാട്ടത്തില്‍ സംഭവിച്ചത്

സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചിരുന്നു. ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്‍റെയും വെടിക്കെട്ടിലായിരുന്നു ഒരു പന്ത് ബാക്കിനില്‍ക്കേ ഗുജറാത്തിന്‍റെ ജയം. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 51 പന്തില്‍ പുറത്താകാതെ 94 റണ്‍സുമായി നിറഞ്ഞാടുകയായിരുന്നു മില്ലര്‍. റാഷിദ് 21 പന്തില്‍ 40 റണ്‍സെടുത്തു. നേരത്തെ 48 പന്തില്‍ 73 റണ്‍സെടുത്ത റുതുരാജ് ഗെയ്‌ക്‌വാദ്, 31 പന്തില്‍ 46 റണ്‍സെടുത്ത അമ്പാട്ടി റായുഡു, 12 പന്തില്‍ പുറത്താകാതെ 22 റണ്‍സെടുത്ത രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിംഗാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ഡ്വെയ്‌ന്‍ ബ്രാവോയുടെ പ്രകടനം ടീമിനെ ജയിപ്പിച്ചില്ല. 

പന്ത് പിടിക്കും പോലൊരു പറക്കല്‍; മൈതാനത്തിറങ്ങിയ ആരാധകനെ ഓടിച്ചിട്ടുപിടിച്ച സൈമണ്ട്‌സ്- വീഡിയോ വീണ്ടും വൈറല്‍

click me!