IPL 2022 : തകർത്തടിച്ച് ഡികോക്ക് മടങ്ങി; ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് പവർപ്ലേയില്‍ മികച്ച സ്കോർ

Published : May 01, 2022, 04:04 PM ISTUpdated : May 01, 2022, 04:54 PM IST
IPL 2022 : തകർത്തടിച്ച് ഡികോക്ക് മടങ്ങി; ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് പവർപ്ലേയില്‍ മികച്ച സ്കോർ

Synopsis

മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

മുംബൈ: ഐപിഎല്ലില്‍ (Delhi Capitals) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് (Delhi Capitals vs Lucknow Super Giants) മികച്ച തുടക്കം. ടോസ് നേടി ബാറ്റിംഗിറങ്ങിയ ലഖ്‌നൗ (LSG) പവർപ്ലേ പൂർത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 എന്ന നിലയിലാണ്. നായകന്‍ കെ എല്‍ രാഹുലും 18* (KL Rahul), ദീപക് ഹൂഡയുമാണ് 12* (Deepak Hooda) ക്രീസില്‍. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ (Quinton de Kock) ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ പോയിന്റാണുള്ളത്. ആറാം സ്ഥാനത്താണ് ഡല്‍ഹി.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ/ ഖലീല്‍ അഹമ്മദ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മുഹ്‌സിന്‍ ഖാന്‍, കൃഷണപ്പ ഗൗതം, രവി ബിഷ്‌ണോയ്.

ഡല്‍ഹി കാപിറ്റല്‍സിന് ടോസ് നഷ്ടം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ സൂപ്പര്‍ താരം പുറത്ത് -പ്ലയിംഗ് ഇലവന്‍ അറിയാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്