അവസാന മത്സരങ്ങള്‍ ജയിച്ചാണ് ഇരുവരും വരുന്നത്. അവസാന മത്സരത്തില്‍ ലഖ്‌നൗ 20 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്തു. ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ അനായാസം ജയിച്ചിരുന്നു.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ (Lucknow Super Giants) നിലവില്‍ മൂന്നാം സ്ഥാനത്താണ്. റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി കാപിറ്റല്‍സിന് എട്ട് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ പോയിന്റാണുള്ളത്. ആറാം സ്ഥാനത്താണ് ഡല്‍ഹി.

അവസാന മത്സരങ്ങള്‍ ജയിച്ചാണ് ഇരുവരും വരുന്നത്. അവസാന മത്സരത്തില്‍ ലഖ്‌നൗ 20 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്തു. ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ അനായാസം ജയിച്ചിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ അനായാസം മറികടക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ/ ഖലീല്‍ അഹമ്മദ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മുഹ്‌സിന്‍ ഖാന്‍, കൃഷണപ്പ ഗൗതം, രവി ബിഷ്‌ണോയ്.