IPL 2022 : ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല: താരലേലത്തിന് ശേഷം ദീപക് ചാഹര്‍

Published : Feb 14, 2022, 04:13 PM ISTUpdated : Feb 14, 2022, 05:12 PM IST
IPL 2022 : ചെന്നൈ അല്ലാതെ മറ്റൊരു ടീമിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല: താരലേലത്തിന് ശേഷം ദീപക് ചാഹര്‍

Synopsis

2018ലാണ് ചാഹര്‍ ചെന്നൈയുടെ ഭാഗമാകുന്നത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ചെന്നൈക്കൊപ്പം നേടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ചാഹറിന്റെ പങ്ക് വലുതായിരുന്നു. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം നേടിയത്. 

ബംഗളൂരു: ഐപില്‍ മെഗാതാരലേലത്തില്‍ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായിരുന്നു ദീപക് ചാഹര്‍ (Deepak Chahar). 14 മുടക്കിയാണ് ചാഹറിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) വീണ്ടും കൊണ്ടുവന്നത്. 2018ലാണ് ചാഹര്‍ ചെന്നൈയുടെ ഭാഗമാകുന്നത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ ചെന്നൈക്കൊപ്പം നേടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ചാഹറിന്റെ പങ്ക് വലുതായിരുന്നു. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം നേടിയത്. 

വീണ്ടും ചെന്നൈയിലെത്തിയതിനെ കുറിച്ച് ചാഹര്‍ സംസാരിക്കുകയാണ്. ചാഹറിന്റെ വാക്കുകള്‍... ''ഒരു താരത്തിന്റെ കഴിവ് പലപ്പോഴും പണം കൊണ്ട് അളക്കപ്പെടരുത്. ഞാന്‍ പത്ത് ലക്ഷത്തിനും 80 ലക്ഷത്തിനും കളിച്ചിട്ടുണ്ട്.  ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ശരിയാണ് ചെന്നൈ എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചു. എന്നാാല്‍ അതിനുമപ്പുറത്ത് 2018 സീസണില്‍ ധോണിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. എന്നെ ഇതുവരെ എത്തിച്ചതും ആ വിശ്വാസമാണ്.'' ചാഹര്‍ പറഞ്ഞു. 

''ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാതെ മറ്റൊര ജേഴ്‌സിയില്‍ കളിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പോലുമാകില്ല. ടീമിന് വേണ്ടി നന്നായി കളിക്കുകയെന്ന് മാത്രമാണ് ലക്ഷ്യം. ഇത്രയും തുകയ്ക്ക് എനിക്ക് വിളിവരുമെന്ന് പ്രതീക്ഷിച്ചില്ല. എനിക്കുവേണ്ടിയുള്ള വിളി നിര്‍ത്തിയിരുന്നെങ്കില്‍ എന്നുഞാന്‍ കരുതുക പോലും ചെയ്തു.'' ചാഹര്‍ കൂട്ടിച്ചേര്‍ത്തു. 

നില്‍വില്‍ കൊല്‍ക്കത്തയിലാണ് ചാഹര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ചാഹര്‍ അടുത്തതായി കളിക്കുക. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരിലെ ഒരു മത്സരത്തില്‍ കളിക്കാനുള്ള അവസരം ചാഹറിന് ലഭിച്ചിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം മികച്ച പ്രകടനം പുറത്തെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍
ധരംശാലയില്‍ ഗില്ലിനെ ഡ്രോപ്പ് ചെയ്യുമോ, സൂര്യക്കും നിർണായകം; ഗംഭീറിന് മുന്നിലെ വെല്ലുവിളികള്‍