IPL 2022: കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് ടോസ്, മാറ്റങ്ങളുമായി ഇരു ടീമും

Published : Apr 28, 2022, 07:12 PM IST
IPL 2022: കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് ടോസ്, മാറ്റങ്ങളുമായി ഇരു ടീമും

Synopsis

കൊല്‍ക്കത്ത ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഓപ്പണര്‍ സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തി. ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരംഹര്‍ഷിത് റാണയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.

മുംബൈ: ഐപിഎല്ലിൽ(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals vs Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്നിറങ്ങുന്നത്. ഡല്‍ഹി ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ പുറത്തായി. പരിക്കുള്ള ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയ സീസണിലാദ്യമായി ഡല്‍ഹിക്കായി ഇന്ന് പന്തെറിയും.

കൊല്‍ക്കത്ത ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഓപ്പണര്‍ സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തി. ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരംഹര്‍ഷിത് റാണയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.

ആറ് പോയിന്‍റ് വീതമുള്ള ഇരുടീമുകൾക്കും പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.
ഡൽഹിയിൽ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയം. പരസ്പരമുള്ള പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്ക്. 30 മത്സരങ്ങളിൽ 16ൽ കൊൽക്കത്തയും 13ൽ ഡെൽഹിയും ജയിച്ചു.

Kolkata Knight Riders (Playing XI): Aaron Finch, Sunil Narine, Shreyas Iyer(c), Nitish Rana, Venkatesh Iyer, Baba Indrajith(w), Rinku Singh, Andre Russell, Umesh Yadav, Tim Southee, Harshit Rana.

Delhi Capitals (Playing XI): Prithvi Shaw, David Warner, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Chetan Sakariya.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം
ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്