
മുംബൈ: ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് (Dwayne Bravo)ചരിത്രനേട്ടം. ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്ന നേട്ടം ബ്രാവോ സ്വന്തമാക്കി. 171 വിക്കറ്റ് വീഴ്ത്തിയ ബ്രാവോ, ലസിത് മലിംഗയുടെ റെക്കോര്‍ഡാണ് മറികടന്നത്. ലഖ്നൗവിന്‍റെ ദീപക് ഹൂഡയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബ്രാവോ റെക്കോര്‍ഡിലെത്തിയത്. 153 മത്സരങ്ങളില്‍ നിന്നാണ് ബ്രാവോ 171 വിക്കറ്റെടുത്തതെങ്കില്‍ 122 മത്സരങ്ങളില്‍ നിന്നാണ് മലിംഗ 170 വിക്കറ്റ് സ്വന്തമാക്കിയത്.
2008ലെ ആദ്യ ഐപിഎല്ലില്‍ മുംബൈയുടെ താരമായിരുന്ന ലസിത് മലിംഗയ്ക്ക് പരിക്കേറ്റപ്പോഴാണ് ബ്രാവോ മുംബൈ ടീമിൽ പകരക്കാരനായി എത്തിയത്. ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാമതുള്ള ബൗളര്‍. അമിത് മിശ്രക്ക് 166 വിക്കറ്റുണ്ട്. പിയൂഷ് ചൗള 157 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ്. ഇരുവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ബ്രാവോക്ക് മുമ്പെ കഴിഞ്ഞ സീസണില്‍ തന്നെ മലിംഗയെ മറികടക്കാന്‍ അവസരമൊരുങ്ങുമായിരുന്നു.
ചെന്നൈയുടെ തോല്‍വിക്കിടയിലും റെക്കോര്‍ഡുമായി 'തല' ഉയര്‍ത്തി ധോണി
കഴിഞ്ഞ സീസമില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച മിശ്രക്ക് നാലു മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ആറ് വിക്കറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിലുണ്ടായിരുന്ന പിയൂഷ് ചൗളയാകട്ടെ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ഇരുവരെയും ഇത്തവണത്തെ താരലേലത്തില്‍ ഫ്രാഞ്ചൈസികളൊന്നും ടീമിലെടുത്തിരുന്നില്ല. 150 വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗ് അഞ്ചാമതാണ്. അദ്ദേഹം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു.മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ബൗളിംഗ് പരിശീലകനാണ്. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും ബ്രാവോയുടെ അടുത്തൊന്നും മറ്റു ബൗളര്‍മാരെത്തില്ല.
റെക്കോര്‍ഡ് റണ്‍ചേസില്‍ ഓസീസിനെ വീഴ്ത്തി പാക്കിസ്ഥാന്‍
നിലവില്‍ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടവും 38കാരനായ ബ്രാവോയുടെ പേരിലാണ്. 522 മത്സരങ്ങളില്‍ നിന്ന് 575 വിക്കറ്റാണ് ബ്രാവോയുടെ പേരിലുള്ളത്. ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഇമ്രാന്‍ താഹിറിനെക്കാള്‍ 124 വിക്കറ്റ് മുന്നിലാണ് ബ്രാവോ. ഇത്തവണത്തെ താരലേലത്തില്‍ നാലു കോടി രൂപക്കാണ് ബ്രാവോയെ ചെന്നൈ തിരിച്ചുപിടിച്ചത്.