IPL 2022 : കാര്‍ത്തികും മാക്‌സ്‌വെല്ലുമല്ല; ആര്‍സിബിയെ ഫാഫ് ഡു പ്ലെസിസ് നയിക്കും

Published : Mar 12, 2022, 04:53 PM ISTUpdated : Mar 12, 2022, 05:02 PM IST
IPL 2022 : കാര്‍ത്തികും മാക്‌സ്‌വെല്ലുമല്ല; ആര്‍സിബിയെ ഫാഫ് ഡു പ്ലെസിസ് നയിക്കും

Synopsis

ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഐപിഎല്‍ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആര്‍സിബി  ഡു പ്ലെസിയെ സ്വന്തമാക്കിയത്. ചെന്നൈ ഫാഫിനെ ടീമിനൊപ്പം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. 

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് 15-ാം സീസണില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) ഫാഫ് ഡു പ്ലെസിസ് (Faf du Plessis) നയിക്കും. ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഐപിഎല്‍ ടീമിനെ നയിക്കുന്നത്. ഇത്തവണ മെഗാതാരലേലത്തിലാണ് ആര്‍സിബി  ഡു പ്ലെസിയെ സ്വന്തമാക്കിയത്. ചെന്നൈ ഫാഫിനെ ടീമിനൊപ്പം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. 

2012 മുതല്‍ 2015 വരേയും പിന്നീട് 2018 മുതല്‍ 2021 വരേയും ഫാഫ് ചെന്നൈ ജേഴ്‌സിയിലാണ് കളിച്ചിരുന്നത്. 2016, 2017 സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനൊപ്പവും കളിച്ചു. നേരത്തെ ഫാഫ് ക്യാപ്റ്റനാവുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മനീഷ് പാണ്ഡെ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആര്‍സിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. കോലി 10 സീസണില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും കിരീടത്തിലേക്ക് നയിക്കാനായില്ല. 2016ല്‍ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. 

ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്‍ 2022ന് തുടക്കമാവുക. മെഗാതാരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. 

ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും