
പുനെ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് (Kolkata Knight Riders vs Mumbai Indians) മോശം തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 35 എന്ന നിലയിലാണ്. 12 പന്തില്‍ മൂന്ന് റണ്ണുമായി നായകന്‍ രോഹിത് ശര്‍മ്മയാണ് (Rohit Sharma) പുറത്തായത്. ഇഷാന്‍ കിഷനും (Ishan Kishan) 10*, ഡിവാള്‍ഡ് ബ്രവിസുമാണ് (Dewald Brevis) 21* ക്രീസില്‍.
രണ്ട് അരങ്ങേറ്റം, ബേബി എബിഡിയെത്തി
ഇരു ടീമും വന്‍ മാറ്റങ്ങളോടെയാണ് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. കൊല്‍ക്കത്തയില്‍ പേസര്‍മാരായ ടിം സൗത്തിക്ക് പകരം പാറ്റ് കമ്മിന്‍സും ശിവം മാവിക്ക് പകരം അരങ്ങേറ്റക്കാരന്‍ റാസിഖ് സലാമും ഇടംപിടിച്ചു. മുംബൈ നിരയില്‍ അന്‍മോല്‍പ്രീത് സിംഗിന് പകരം ബാറ്റിംഗ് കരുത്തുകൂട്ടാന്‍ സൂര്യകുമാര്‍ യാദവ് എത്തിയപ്പോള്‍ ബേബി ഡിവില്ലിയേഴ്‌സ് എന്ന വിശേഷണമുള്ള ഡിവാള്‍ഡ് ബ്രവിസിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങി. ടിം ഡേവിഡാണ് മുംബൈയുടെ പ്ലേയിംഗ് ഇലവന് പുറത്തായത്.
മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയേല്‍ സാംസ്‍, ഡിവാള്‍ഡ് ബ്രവിസ്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്, ബേസില്‍ തമ്പി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), സാം ബില്ലിംഗ്‌സ്(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ്, റാസിഖ് സലാം, വരുണ്‍ ചക്രവര്‍ത്തി.
മൂന്നില്‍ രണ്ടും ജയിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വന്നിരിക്കുന്നതെങ്കില്‍ ആദ്യ ജയമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഉന്നം. നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ ബഹുദൂരം മുന്നിലാണ്. 29 കളിയില്‍ 22ലും ജയം മുംബൈയ്ക്കൊപ്പമായിരുന്നു. കൊല്‍ക്കത്ത ജയിച്ചത് ഏഴ് കളിയില്‍ മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!