
മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders vs Rajasthan Royals) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇരു ടീമുകളും മാറ്റങ്ങള്‍ വരുത്തി. രാജസ്ഥാന്‍ നിരയില്‍ ഡാരില്‍ മിച്ചലിന് പകരം മലയാളി താരം കരുണ്‍ നായര്‍ അന്തിമ ഇലവനിലെത്തി.
കൊല്‍ക്കത്ത ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ശിവം മാവി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അനുകുല്‍ റോയിയും ടീമില്‍ ഇടം നേടി.
വിജയവഴിയില്‍ തിരിച്ചെത്താനാണ് മലയാളി താരം സഞ്ജു സാംസൻണ്‍ (Sanju Samson)നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും (Rajasthan Royals) പാതി മലയാളിയായ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) ഇന്നിറങ്ങുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് തുടര്‍തോല്‍വികളില്‍ ഉഴലുകയാണ് കൊല്‍ക്കത്ത. രാജസ്ഥാനാവട്ടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബ്ടലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്ത്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, ശിവം മാവി, ഉമേഷ് യാദവ്, ടിം സൗത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!