
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തുടര്‍ച്ചയായ അഞ്ചാം തോല്‍വി വഴങ്ങിയതിന്‍റെ നിരാശയിലാണ് ആരാധകര്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ജയം നേടാത്ത ഒരേയൊരു ടീമും അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ ആണ്.
ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സിനെതിരായ(MI vs PBKS) മത്സത്തില്‍ കൗമാര താരം ഡൊണാള്‍ഡ് ബ്രെവിസിന്‍റെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആദ്യ ജയത്തിലേക്ക് കുതിക്കുകയായിരുന്നു മുംബൈയുടെ പ്രതീക്ഷ തകര്‍ത്തത് രണ്ട് റണ്ണൗട്ടുകളായിരുന്നു. ആദ്യം യുവതാരം തിലക് വര്‍മയുചെയും പിന്നാലെ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും. രണ്ടിന്‍റെ കാരണക്കാരനായതാകട്ടെ മുംബൈയുടെ മിസ്റ്റര്‍ 360 ഡിഗ്രിയായ സൂര്യുകുമാര്‍ യാദവും. ഈ രണ്ട് റണ്ണൗട്ടുകളാണ് ഫലത്തില്‍ മുംബൈയുടെ 12 റണ്‍സ് തോല്‍വിയില്‍ നിര്‍ണായകമായത്.
ഒഡീന്‍ സ്മിത്തിന്‍റെ മിസ് ഫീല്‍ഡില്‍ രണ്ടാം റണ്ണിനോടി പൊള്ളാര്‍ഡ് റണ്ണൗട്ടായപ്പോള്‍ അതിന് കാരണക്കാരനായതിന്‍റെ നിരാശയിലായിരുന്നു സൂര്യ. മത്സരത്തിന്‍റെ പതിനേഴാം ഓവറിലായിരുന്നു പൊള്ളാര്‍ഡ് റണ്ണൗട്ടായി മടങ്ങിയത്. ആ സമയം നാലോവറില്‍ 48 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആ സമയത്തെ പൊള്ളാര്‍ഡിന്‍റെ റണ്ണൗട്ടാണ് കളി തിരിച്ചത്.
4, 6, 6, 6, 6! ബേബി എബിഡിയുടെ ആറാട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍- വീഡിയോ
പൊള്ളാര്‍ഡിന്‍റെ റണ്ണൗട്ടിന് കാരണക്കാരായതിന്‍റെ നിരാശയില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ സൂര്യകുമാര്‍ തലകുനിച്ചിരുന്നപ്പോള്‍ ആശ്വസിപ്പിക്കാനെത്തിയത് പൊള്ളാര്‍ഡ് തന്നെയായിരുന്നു. തന്‍റെ പുറത്താകാല്‍ സൂര്യയുടെ ആത്മവിശ്വാസം തകര്‍ക്കരുതെന്ന ഉദ്ദേശത്തിലായിരുന്നു പൊള്ളാര്‍ഡ് ആശ്വസിപ്പിക്കാനെത്തിയത്. ഇതിന്‍റെ ദൃശ്യം ആരാധകരുടെ ഹൃദയം കവര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!