IPL 2022 : ഇതെങ്കിലും ജയിക്കണം, ആദ്യ വിജയത്തിന് മുംബൈ ഇന്ത്യന്‍സ്; ടീമുകളില്‍ മാറ്റം

Published : Apr 16, 2022, 03:07 PM ISTUpdated : Apr 16, 2022, 03:31 PM IST
IPL 2022 : ഇതെങ്കിലും ജയിക്കണം, ആദ്യ വിജയത്തിന് മുംബൈ ഇന്ത്യന്‍സ്; ടീമുകളില്‍ മാറ്റം

Synopsis

നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിന്

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (MI vs LSG) മത്സരം അല്‍പസമയത്തിനകം. ബ്രബോണില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma) ബൗളിംഗ് തെര‍ഞ്ഞെടുത്തു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ (Lucknow Super Giants) ഗൗതമിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ഇന്ത്യന്‍സില്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ ഇടംപിടിച്ചു. സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. 

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Tilak Varma, Suryakumar Yadav, Kieron Pollard, Fabian Allen, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്:  KL Rahul(c), Quinton de Kock(w), Manish Pandey, Deepak Hooda, Marcus Stoinis, Ayush Badoni, Jason Holder, Krunal Pandya, Dushmantha Chameera, Avesh Khan, Ravi Bishnoi

നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിന്. തോറ്റുതുടങ്ങുക ശീലമെങ്കിലും ഇത്ര ദയനീയ പ്രകടനം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമും മുംബൈയാണ്. അതേസമയം അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് ലഖ്‌നൗ വരുന്നത്.

IPL 2022 : കാത്തിരുന്നു മടുത്തു, ആറാം മത്സരത്തില്‍ ആദ്യ ജയത്തിന് മുംബൈ ഇന്ത്യന്‍സ്; ഇന്ന് നിര്‍ണായകം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്