
മുംബൈ: മൂന്ന് ഓവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ്, എന്നിട്ടും എന്തുകൊണ്ട് കുല്‍ദീപ് യാദവിനെ നാല് ഓവർ എറിയാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) നായകന്‍ റിഷഭ് പന്ത് (Rishabh Pant) സമ്മതിച്ചില്ല? ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ (Kolkata Knight Riders) റിഷഭിന്‍റെ ക്യാപ്റ്റന്‍സിയെ ചൊല്ലി വമ്പന്‍ ചർച്ചയാണ് നടക്കുന്നത്. ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണും (Michael Vaughan) ഇതേ ചോദ്യം ചോദിക്കുന്നു.
കുല്‍ദീപിനെ നാല് ഓവർ ക്വാട്ട പൂർത്തിയാക്കാന്‍ അനുവദിക്കാതിരുന്ന വിചിത്രമായ ക്യാപ്റ്റന്‍സിയാണ് റിഷഭ് പന്തിന്‍റേത് എന്നാണ് വോണിന്‍റെ വിമർശനം.
നായകന്‍ ശ്രേയസ് അയ്യരുടെയും ബാബാ ഇന്ദ്രജിത്തിന്‍റെയും സുനില്‍ നരെയ്നിന്‍റെയും ആന്ദ്രെ റസലിന്‍റേയും എണ്ണ പറഞ്ഞ നാല് വിക്കറ്റുകളുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മൂക്കുകയറിട്ട കുല്‍ദീപ് യാദവ് നാലോവറും പൂര്‍ത്തിയാക്കാതിരുന്ന റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സിയാണ് ആരാധകരെ ഞെട്ടിച്ചത്. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റെടുത്തത്. ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ കുല്‍ദീപിന് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ അവസരം ഉണ്ടായിരുന്നു.
കുല്‍ദീപിനെ നാലാം ഓവർ ഏല്‍പിക്കാതിരുന്നത് ദുരൂഹമെന്ന് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. കുല്‍ദീപ് യാദവ് തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നത് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ ദുരൂഹതയായി തുടരും. അതും മൂന്നോവറില്‍ നാല് വിക്കറ്റെടുത്തിട്ട് എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.
ഐപിഎല്ലില്‍ ഇന്നലെ കുല്‍ദീപ് യാദവ് സ്പിന്‍ കെണി തീർത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് തോല്‍പിച്ചു. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടി. റോവ്മാന്‍ പവലിന്‍റെ ഫിനിഷിംഗ് മികവിലാണ് ഡല്‍ഹിയുടെ വിജയം. പവല്‍ 16 പന്തില്‍ 33* റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Santosh Trophy : ആറാടുകയാണ്...! ഗോളടി മേളം കഴിഞ്ഞ് കേരളത്തിന്‍റെ ആഘോഷമേളം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!