
പുനെ: ഐപിഎല്ലിൽ (IPL 2022) ഇന്ന് ലഖ്നൗ സൂപ്പർ ജയന്‍റ്സും (Lucknow Super Giants) പഞ്ചാബ് കിംഗ്സും (Punjab Kings) ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് പുനെയിലാണ് മത്സരം. ഉറ്റസുഹൃത്തുക്കളായ കെ.എൽ.രാഹുലും (KL Rahul) മായങ്ക് അഗർവാളും (Mayank Agarwal) നേർക്കുനേർ വരുന്ന മത്സരമാണിത്.
ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് നാലാം സ്ഥാനത്തുള്ള ലഖ്നൗവിന്‍റെ പ്രതീക്ഷ. റൺവേട്ടക്കാരിൽ രണ്ടാമതുള്ള രാഹുലിനെ തളയ്ക്കുക തന്നെയാകും പഞ്ചാബിന്‍റെ ഏറ്റവും വലിയ വെല്ലുവിളി. ജേസൺ ഹോൾഡർ, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പണ്ഡ്യ, ദീപക് ഹൂഡ ഓൾറൗണ്ടർമാരുടെ ഒരു നിരയുണ്ട് ഉത്തർപ്രദേശുകാർക്ക്. പരിക്ക് മാറി ആവേശ് ഖാൻ തിരിച്ചെത്തിയാൽ മുഹ്സിൻ പുറത്തിരിക്കും.
അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയാണ് പഞ്ചാബ് വരുന്നത്. ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെ പ്രതീക്ഷ. ലിയാം ലിവിങ്സ്റ്റൺ, ജോണി ബെയ്ർസ്റ്റോ, ഭാനുക രജപക്സ എന്നീ പവർ ഹിറ്റർമാരുണ്ടെങ്കിലും ഫോമിൽ ആശങ്കയുണ്ട്. കാഗിസോ റബാഡ നയിക്കുന്ന ബൗളിംങ് യൂണിറ്റ് ഭദ്രം. ഡെത്ത് ഓവറുകളിൽ അർഷ്ദീപിന്‍റെ മിന്നും ഫോമും ലഖ്നൗ കരുതിയിരിക്കണം.
ഐപിഎല്ലില്‍ ഇന്നലെ കുല്‍ദീപ് യാദവ് സ്പിന്‍ കെണി തീർത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റിന് തോല്‍പിച്ചു. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടി. റോവ്മാന്‍ പവലിന്‍റെ ഫിനിഷിംഗ് മികവിലാണ് ഡല്‍ഹിയുടെ വിജയം. പവല്‍ 16 പന്തില്‍ 33* റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Santosh Trophy : മലപ്പുറത്ത് കേരളത്തിന് കപ്പുറപ്പ്; ഇപ്പോഴേ ഉറപ്പിച്ച് മുന്‍താരങ്ങളും കാണികളും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!