
മുംബൈ: ഐപിഎല്ലില്‍(IPL 2022) എം എസ് ധോണിയുടെ(MS Dhoni) അവസാന മത്സരമാകുമോ ഇന്ന് രാജസ്ഥാനെതിരെ നടക്കുന്ന സീസണിലെ അവസാന ലീഗ് പോരാട്ടമെന്ന ആരാധകരുടെ ആകാംക്ഷകളെ ബൗണ്ടറി കടത്തി ചെന്നൈ നായകന്‍ എം എസ് ധോണി. അടുത്ത സീസണ്‍ ഐപിഎല്ലിലും ചെന്നൈ ടീമില്‍ താനുണ്ടാകുമെന്ന് ധോണി വ്യക്തമാക്കി.
രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ അവസാന ലീഗ് മത്സരത്തിനിറങ്ങിയ ധോണി ടോസ് സമയത്താണ് അടുത്ത സീസണിലും കളിക്കുമെന്ന് വ്യക്തമാക്കിയത്. ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ചെ വിരമിക്കൂവെന്നും ധോണി ടോസിനുശേഷം ഇയാന്‍ ബിഷപ്പിനോട് പറഞ്ഞു.
'ധോണിയുടെ അവസാന മത്സരമല്ല ഇന്ന്'; കാരണം സഹിതം അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മുന്‍താരം
ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും ധോണി പറഞ്ഞു. ധോണി അടുത്ത സീസണിലും ചെന്നൈയെ നയിക്കുമെന്ന് നേരത്തെ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രവീന്ദ്ര ജഡേജ കളിക്കാരനായി ടീമില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സീസണാദ്യം നായകസ്ഥാനം ധോണി, രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുത്ത ധോണിക്ക് കീഴില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണത്തില്‍ ചെന്നൈ ജയിച്ചു.
'തല'യൊഴിയുമോ, സിഎസ്‌കെ കുപ്പായത്തില്‍ എം എസ് ധോണിക്ക് ഇന്ന് അവസാന മത്സരം?
സീസണില്‍ 13 മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ച ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!