അക്തര്‍ 'ഏറുകാരനെന്ന്' സെവാഗ്, മറുപടിയുമായി പാക് പേസര്‍

Published : May 20, 2022, 05:53 PM ISTUpdated : May 20, 2022, 05:58 PM IST
അക്തര്‍ 'ഏറുകാരനെന്ന്' സെവാഗ്, മറുപടിയുമായി പാക് പേസര്‍

Synopsis

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് സെവാഗ്. യഥാര്‍ത്ഥ ടീം മാനായ സെവാഗ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണെന്നും സ്പോര്‍ട്സ് കീഡയോട് പറഞ്ഞു. എന്‍റെ ഈ പ്രായത്തില്‍ എന്തെങ്കിലും അനാവശ്യ പ്രസ്താവന നടത്തി രാജ്യത്തിനായി കളിച്ചൊരു കളിക്കാരനെ മോശമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി.  

മുംബൈ: മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറെ(Shoaib Akhtar) കൈമടക്കി ഏറുകാരനെന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ് ലീയുമായി(Brett Lee) താരതമ്യം ചെയ്യുമ്പോഴാണ് അക്തര്‍ കൈമടക്കിയായിരുന്നു പന്തെറിഞ്ഞിരുന്നതെന്ന് സെവാഗ് പറഞ്ഞത്. ബ്രെറ്റ് ലീയുടെ പന്തുകള്‍ മനസിലാക്കാനും കളിക്കാനും തനിക്ക് എളുപ്പമായിരുന്നുവെന്നും എന്നാല്‍ കൈമടക്കി എറിയുന്ന അക്തറുടെ പന്തുകള്‍ മനസിലാക്കാന്‍ തനിക്ക് ബുദ്ധിമുട്ടിയിരുന്നുവെന്നും സെവാഗ് പറഞ്ഞിരുന്നു.

എന്നാല്‍ സെവാഗിന്‍റെ പ്രസ്താവനക്ക് മറുപടി നല്‍കി ബന്ധം മോശമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അക്തര്‍ ഐസിസിയെക്കാള്‍ അറിവുള്ള ആളാണ് സെവാഗ് എങ്കില്‍ അദ്ദേഹത്തിന് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാമെന്നും വ്യക്തമാക്കി. സെവാഗിനെക്കുറിച്ച് എനിക്ക് വ്യത്യസ്ത അഭിപ്രായമാണ് പറയാനുള്ളത്.

കരുത്ത് രണ്ട് യുവ ബാറ്റര്‍മാര്‍, ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് അടക്കിഭരിക്കും, ചാമ്പ്യന്‍ഷിപ്പ് നേടും: സെവാഗ്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ് സെവാഗ്. യഥാര്‍ത്ഥ ടീം മാനായ സെവാഗ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണെന്നും സ്പോര്‍ട്സ് കീഡയോട് പറഞ്ഞു. എന്‍റെ ഈ പ്രായത്തില്‍ എന്തെങ്കിലും അനാവശ്യ പ്രസ്താവന നടത്തി രാജ്യത്തിനായി കളിച്ചൊരു കളിക്കാരനെ മോശമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്തര്‍ വ്യക്തമാക്കി.

സെവാഗിന്‍റെ അഭിമുഖം ഞാന്‍ കണ്ടിട്ടില്ല. സെവാഗ് എന്‍റെ അടുത്ത സുഹൃത്താണ്. അതുകൊണ്ടുതന്നെ അദ്ദേഹം തമാശയായാണോ കാര്യമായാണോ പറഞ്ഞത് എന്ന് എനിക്കറിയില്ല. ക്രിക്കറ്റ് താരങ്ങള്‍ ഒരിക്കലും ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം മോശമാക്കുന്ന തരത്തില്‍ അഭിപ്രായങ്ങള്‍ പറയരുതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അതിനുള്ള പാലമാകാനും ഞാന്‍ തയാറാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് മാത്രമാണ് എനിക്ക് സെവാഗിനോട് പറയാനുള്ളത്-അക്തര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ബാറ്റിംഗ് വെടിക്കെട്ടിന് സഞ്ജു? സ്‌ക്വാഡുമായി വസീം ജാഫര്‍, ടീമില്‍ സര്‍പ്രൈസ്

പന്തെറിയുമ്പോള്‍ കൈ മടക്കുന്നുണ്ടെന്ന് അക്തറിനും അറിയാമായിരുന്നുവെന്ന് സെവാഗ് പറഞ്ഞിരുന്നു. കൈമടക്കുന്നുണ്ടെന്നും എറിയുകയാണെന്നും അക്തറിന് അറിയാമായിരുന്നു. അല്ലെങ്കില്‍ പിന്നെ ഐസിസി അദ്ദേഹത്തെ വിലക്കില്ലല്ലോ. ബ്രെറ്റ് ലീയെ നേരിടുമ്പോള്‍ എനിക്ക് പേടിയില്ലായിരുന്നു. പക്ഷെ അക്തറെ നേരിടുമ്പോള്‍ അങ്ങനെയല്ല. അക്തര്‍ എങ്ങനെയുള്ള പന്താണ് എറിയുക എന്ന് പ്രവചിക്കാനാവില്ല. ഞാനദ്ദേഹത്തെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി അടിച്ചാല്‍ അടുത്ത പന്ത് ഒരു ബീമറോ കാല്‍ തകര്‍ക്കുന്ന യോര്‍ക്കറോ ആയിരിക്കും-സെവാഗ് സ്പോര്‍ട്സ് 18നോട് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍