IPL 2022: വിറച്ച് ജയിച്ച് മുംബൈ, ചെന്നൈയും പ്ലേ ഓഫ് കാണാതെ പുറത്ത്

Published : May 12, 2022, 10:55 PM ISTUpdated : May 12, 2022, 11:17 PM IST
IPL 2022: വിറച്ച്  ജയിച്ച് മുംബൈ, ചെന്നൈയും പ്ലേ ഓഫ് കാണാതെ പുറത്ത്

Synopsis

 താളം കണ്ടെത്താന്‍ പാടുപെട്ട രോഹിത്ത് മുംബൈയെ 30ല്‍ എത്തിച്ചെങ്കിലും രോഹിത്തിനെ(18) സിമര്‍ജീത് സിംഗും, പിന്നാലെ ഡാനിയേല്‍ സാംസിനെയും(1), ട്രൈസ്റ്റാന്‍ സ്റ്റബ്സിനെയും(0) മുകേഷ് ചൗധരിയും വീഴ്ത്തിയതോടെ 33-4ലേക്ക് കൂപ്പുകുത്തിയ മുംബൈ തോല്‍വി മുന്നില്‍ കണ്ടു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും നിനനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് അഞ്ച് വിക്കറ്റിന് വീഴ്ത്തി ചെന്നൈയുടെ സാധ്യതകള്‍ അടച്ചത്. മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 98 റണ്‍സ് വിജയലക്ഷ്യമെ മുന്നോട്ടുവെച്ചുള്ളുവെങ്കിലും വിയര്‍പ്പൊഴുക്കിയാണ് മുംബൈ ജയിച്ചുകയറിയത്.

മധ്യനിരയില്‍ 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് ഒരുഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട മുംബൈക്ക് വിജയം സമ്മാനിച്ചത്. ടിം ഡേവിഡ്(18*), ഹൃതിക് ഷൊക്കീന്‍(18) എന്നിവരും മുംബൈയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 16 ഓവറില്‍ 97ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 14.5 ഓവറില്‍ 103-5.

ഞെട്ടിച്ച് ചൗധരി

ചെറിയ വിജയലക്ഷ്യം അനായാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍ ക്രീസിലെത്തിയ മുംബൈ ആദ്യ ഓവറിലെ ഞെട്ടി. മുകേഷ് ചൗധരി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ഇഷാന്‍ കിഷന്‍(6) വീണു.  താളം കണ്ടെത്താന്‍ പാടുപെട്ട രോഹിത്ത് മുംബൈയെ 30ല്‍ എത്തിച്ചെങ്കിലും രോഹിത്തിനെ(18) സിമര്‍ജീത് സിംഗും, പിന്നാലെ ഡാനിയേല്‍ സാംസിനെയും(1), ട്രൈസ്റ്റാന്‍ സ്റ്റബ്സിനെയും(0) മുകേഷ് ചൗധരിയും വീഴ്ത്തിയതോടെ 33-4ലേക്ക് കൂപ്പുകുത്തിയ മുംബൈ തോല്‍വി മുന്നില്‍ കണ്ടു.

എന്നാല്‍ തിലക് വര്‍മയും ഷൊക്കീനും ചേര്‍ന്ന് മുംബൈയെ 50 കടത്തി. വിജയത്തിനടുത്ത് ഷൊക്കീനെ മൊയീന്‍ അലി മടക്കിയെങ്കിലും ടിം ഡേവിഡും തിലകും ചേര്‍ന്ന് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ 97 റണ്‍സിന് ഓള്‍ ഔട്ടായി. 32 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ എം എസ് ധോണിയാണ്(MS Dhoni) ചെന്നൈയുടെ ടോപ് സ്കോറര്‍. മുംബൈക്കായി ഡാനിയേല്‍ സാംസ്(Daniel Sams) ആദ്യ ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റെടുത്തു.

വാങ്ക‍ഡെ സ്റ്റേഡിയത്തിലെ പവര്‍ കട്ട് മൂലം ഡിആര്‍എസ് സംവിധാനം പ്രവര്‍ത്തിക്കാതിരുന്നത് തുടക്കത്തിലെ ചെന്നൈക്ക് തിരിച്ചടിയായി. ആദ്യ ഓവര്‍ എറിഞ്ഞ ഡാനിയേല്‍ സാംസ് ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഡിആര്‍എസ് ഇല്ലാത്തതിനാല്‍ കോണ്‍വെക്ക് ക്രീസ് വിടേണ്ടിവന്നു. അതേ ഓവറില്‍ മൊയീന്‍ അലിയെ(0) കൂടി പുറത്താക്കി സാംസ് ചെന്നൈക്ക് ഇരുട്ടടി നല്‍കി.

പവര്‍ കട്ട് ചതിച്ചു, ഡിആര്‍എസില്ല, ചെന്നൈക്ക് ഇരുട്ടടിയായി കോണ്‍വെയുടെയും ഉത്തപ്പയുടെയും പുറത്താകല്‍

രണ്ടാം ഓവറില്‍ റോബിന്‍ ഉത്തപ്പയെ(1) ജസ്പ്രീത് ബുമ്രയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡിആര്‍എസ് ഇല്ലാതിരുന്നത് ചെന്നൈയെ തളര്‍ത്തി. ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ(7)യും വീഴ്ത്തി ഡാനിയേല്‍ സാംസ് ചെന്നൈയുടെ തല തകര്‍ത്തതോടെ പവര്‍ പ്ലേ തീരുന്നതിന് മുമ്പെ നായകന്‍ എം എസ് ധോണി ക്രീസിലെത്തി. അംബാട്ടി റായുഡുവുമൊത്ത്(10) ധോണി ചെന്നൈയെ കരകയറ്റുമെന്ന് കരുതിയിരിക്കെ പവര്‍ പ്ലേ പിന്നിടും മുമ്പ് റായുഡുവിനെ റിലെ മെറിഡിത്ത് ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചു. ഇതോടെ പവര്‍ പ്ലേയില്‍ 32-5ലേക്ക് ചെന്നൈ തകര്‍ന്നടിഞ്ഞു. ശിവം ദുബെ(10), ഡ്വയിന്‍ ബ്രാവോ(12) എന്നിവരും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ധോണി മാത്രമെ ചെന്നൈ്കായി പൊരുതിയുളളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍