IPL 2022: രാജസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ആര്‍സിബിയെ ഭയപ്പെടുത്തുന്നത് ഈ കണക്കുകള്‍

By Gopalakrishnan CFirst Published May 27, 2022, 1:14 PM IST
Highlights

സീസണില്‍ ഇതുവരെ രാജസ്ഥാന്‍ പറത്തിയത് 123 സിക്സുകളാണ്. ഇതില്‍ 39 സിക്സുകള്‍ പിറന്നത് ജോസ് ബട്‌ലറുടെ ബാറ്റില്‍ നിന്നാണെങ്കില്‍ 24 സിക്സുകളുമായി സഞ്ജു സാംസണ്‍ പിന്നിലുണ്ട്. 21 സിക്സുകള്‍ പറത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും രാജസ്ഥാന്‍റെ മധ്യനിരയിലുണ്ട്. 22 സിക്സ് അടിച്ച ദിനേശ് കാര്‍ത്തിക്ക് ആണ് ആര്‍സിബിയുടെ ഏറ്റവും വലിയ സിക്സടി വീരന്‍.

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്ടാം ക്വാളിഫയറിനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(RR v RCB) ഭയപ്പെടുത്തുന്ന ചില കണക്കുകളുണ്ട്. ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സടിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ് എന്നതാണത്. ജോസ് ബട്‌ലറും ക്യാപ്റ്റന്‍ സഞ്ജു സാംസണും മുന്നില്‍ നിന്ന് നയിക്കുന്നതാണ് രാജസ്ഥാന്‍റെ ആറാട്ട്.

സീസണില്‍ ഇതുവരെ രാജസ്ഥാന്‍ പറത്തിയത് 123 സിക്സുകളാണ്. ഇതില്‍ 39 സിക്സുകള്‍ പിറന്നത് ജോസ് ബട്‌ലറുടെ ബാറ്റില്‍ നിന്നാണെങ്കില്‍ 24 സിക്സുകളുമായി സഞ്ജു സാംസണ്‍ പിന്നിലുണ്ട്. 21 സിക്സുകള്‍ പറത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും രാജസ്ഥാന്‍റെ മധ്യനിരയിലുണ്ട്. 22 സിക്സ് അടിച്ച ദിനേശ് കാര്‍ത്തിക്ക് ആണ് ആര്‍സിബിയുടെ ഏറ്റവും വലിയ സിക്സടി വീരന്‍. മറ്റ് ആര്‍സിബി താരങ്ങളൊന്നും സിക്സടിയില്‍ രാജസ്ഥാന്‍ താരങ്ങള്‍ക്ക് അടുത്തൊന്നുമില്ല.

വീണ്ടും സഞ്ജു-ഹസരങ്ക പോര്; നെഞ്ചിടിച്ച് ആരാധകര്‍

നാണക്കേടിന്‍റെ റെക്കോര്‍ഡും ആര്‍സിബിയുടെ പേരില്‍

ഇനി മറ്റൊരു കണക്കു കൂടി നോക്കാം. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ വഴങ്ങിയ ടീം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 137 സിക്സുകളാണ് ആര്‍സിബി ബൗളര്‍മാര്‍ സീസണില്‍ വഴങ്ങിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ വഴങ്ങുന്ന ടീമെന്ന നാണക്കേടും ആര്‍സിബി ഇത്തവണ സ്വന്തം പേരിലാക്കി.

ജോസേട്ടന്‍ ഫോമിലാണ്, ടീം പ്രതീക്ഷയിലും; ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായകം ജോസ് ബട്‌ലര്‍

ചരിത്രവും രാജസ്ഥാന് അനുകൂലം

ഐപിഎല്ലില്‍ 2011ല്‍ പ്ലേ ഓഫ് രീതി നടപ്പാക്കിയത് മുതല്‍ ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒരിക്കലും ഫൈനലിലെത്താതിരുന്നിട്ടില്ല. 11 തവണയും രണ്ടാം ലീഗ് റൗണ്ടിലെ സ്ഥാനക്കാര്‍ ഫൈനലിലെത്തി. ഇതില്‍ ഏഴ് തവണയും രണ്ടാം സ്ഥാനക്കാര്‍ കിരീടവുമായി മടങ്ങി.

click me!