
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നടുവൊടിച്ചത് കുല്‍ദീപ് യാദവിന്‍റെ മാസ്മരിക ബൗളിംഗായിരുന്നു. കഴിഞ്ഞ സീസണില്‍ മുഴവന്‍ തന്നെ സൈഡ് ബെഞ്ചിലിരുത്തിയ പഴയ ടീമിനോട് കണക്കു തീര്‍ക്കുന്ന പ്രകടനമായിരുന്നു കുല്‍ദീപ് പുറത്തെടുത്തത്. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യരുടെയും ബാബാ ഇന്ദ്രജിത്തിന്‍റെയും സുനില്‍ നരെയ്നിന്‍റെയും ആന്ദ്രെ റസലിന്‍റെയും എണ്ണ പറഞ്ഞ നാലു വിക്കറ്റുകളുമായി കൊല്‍ക്കത്തക്ക് മൂക്കുകയറിട്ട കുല്‍ദീപ് യാദവ് നാലോവറും പൂര്‍ത്തിയാക്കാതിരുന്ന റിഷഭ് പന്തിന്‍റെ ക്യാപ്റ്റന്‍സി ആരാധകരെ അമ്പരപ്പിച്ചിരുന്നു.
മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് കുല്‍ദീപ് നാലു വിക്കറ്റെടുത്തത്. ഒരോവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ കുല്‍ദീപിന് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ റിഷഭ് പന്ത് പിന്നീട് കുല്‍ദീപിന് പന്ത് നല്‍കാതിരുന്ന തീരുമാനം ഈ സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരൂഹതയാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
കുല്‍ദീപ് യാദവ് തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കിയില്ലെന്നത് ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ ദുരൂഹതയായി തുടരും. അതും മൂന്നോവറില്‍ നാലു വിക്കറ്റെടുത്തിട്ട് എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്.
ഭാവി ഇന്ത്യന്‍ നായകനെന്ന് വിലയിരുത്തുന്ന റിഷഭ് പന്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!