IPL 2022 : ഐപിഎല്ലില്‍ റോയല്‍ പോര്! സഞ്ജുവും കോലിയും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ആര്‍സിബി ടോസും ഇലവനുകളും

Published : Apr 05, 2022, 07:04 PM ISTUpdated : Apr 05, 2022, 07:21 PM IST
IPL 2022 : ഐപിഎല്ലില്‍ റോയല്‍ പോര്! സഞ്ജുവും കോലിയും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ആര്‍സിബി ടോസും ഇലവനുകളും

Synopsis

മത്സരത്തിലെ ശ്രദ്ധാകേന്ദ്രം സഞ്ജു സാംസണ്‍, ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിനരികെയാണ് മലയാളി താരം

മുംബൈ: ഐപിഎല്ലില്‍ (IPL 2022) സഞ്ജു സാംസണും (Sanju Samson) വിരാട് കോലിയും (Virat Kohli) നേര്‍ക്കുനേര്‍ വരുന്ന രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്‌‌സ് മത്സരം (RR vs RCB) അല്‍പസമയത്തിനകം. ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം ജയമാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ (Rajasthan Royals) ഉന്നമിടുന്നത്. ഇരു ടീമുകളും പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ഇറങ്ങുന്നു. 

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler, Yashasvi Jaiswal, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Navdeep Saini, Trent Boult, Prasidh Krishna, Yuzvendra Chahal

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: Faf du Plessis(c), Anuj Rawat, Virat Kohli, Dinesh Karthik(w), Sherfane Rutherford, Shahbaz Ahmed, Wanindu Hasaranga, David Willey, Harshal Patel, Akash Deep, Mohammed Siraj

നാഴികക്കല്ലിനരികെ സഞ്ജു

ടി20 ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നാഴികക്കല്ലിനരികെയാണ് സഞ്ജു സാംസണ്‍. ചരിത്ര നേട്ടത്തിലേക്ക് 81 റണ്‍സിന്‍റെ അകലമേ രാജസ്ഥാന്‍റെ മലയാളി നായകനുള്ളൂ. ടി20 കരിയറിലെ 3153 റണ്‍സും സഞ്ജു നേടിയത് ഐപിഎല്ലില്‍ നിന്നാണ്. 

സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ 61 റണ്‍സിന് വിജയിച്ചപ്പോള്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 27 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 55 റണ്‍സ് സഞ്ജു അടിച്ചെടുത്തു. രണ്ടാം കളിയില്‍ 23 റണ്‍സിന് രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സഞ്ജു 21 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പടെ 30 റണ്‍സടിച്ചു. 

രാജസ്ഥാന്‍ ബൗളര്‍മാര്‍ ഗംഭീരമെന്ന് പൊതുവിലയിരുത്തല്‍, ലൈനപ്പ് പോരെന്ന് ബ്രാഡ് ഹോഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍