ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര: ഐപിഎല്ലിലെ മിന്നും താരങ്ങള്‍ക്ക് സാധ്യത; സജീവ പേരുകള്‍ ഇവര്‍

By Jomit JoseFirst Published May 21, 2022, 8:14 PM IST
Highlights

സണ്‍റൈസേഴ്‌സിനായി അതിവേഗ പേസിലൂടെ അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്, ലഖ്‌നൗവിനായി തിളങ്ങിയ മെഹാ‌സീന്‍ ഖാന്‍ എന്നിവര്‍ക്ക് അവസരമൊരുങ്ങും എന്നാണ് പ്രതീക്ഷ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്‌ക്കുള്ള(India vs South Africa T20Is) ഇന്ത്യന്‍ ടീമിനെ(Team India) പ്രഖ്യാപിക്കുന്നതിന്‍റെ ആകാംക്ഷ മുറുകുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) മിന്നിത്തിളങ്ങിയ പല യുവതാരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ടൂര്‍ണമെന്‍റില്‍ തിളങ്ങിയ പേസര്‍മാരായ ഉമ്രാന്‍ മാലിക്(Umran Malik), മൊഹ്‌സീന്‍ ഖാന്‍(Mohsin Khan) എന്നിവര്‍ക്ക് ആദ്യമായി അവസരം ലഭിക്കാനിടയുണ്ട് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഒപ്പം ഹര്‍ദിക് പാണ്ഡ്യയും(Hardik Pandya), ശിഖര്‍ ധവാനും(Shikhar Dhawan), ദിനേശ് കാര്‍ത്തിക്കും(Dinesh Karthik) ടി20 ടീമില്‍ മടങ്ങിയെത്തിയേക്കും. 

സണ്‍റൈസേഴ്‌സിനായി അതിവേഗ പേസിലൂടെ അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്, ലഖ്‌നൗവിനായി തിളങ്ങിയ മെഹാ‌സീന്‍ ഖാന്‍ എന്നിവര്‍ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവസരമൊരുങ്ങും എന്നാണ് പ്രതീക്ഷ. പഞ്ചാബ് കിംഗ്‌സിന്‍റെ അര്‍ഷ്‌ദീപ് സിംഗ്, മുംബൈ ഇന്ത്യന്‍സിനായി തിളങ്ങിയ തിലക് വര്‍മ്മ എന്നിവര്‍ക്കൊപ്പം ആര്‍സിബിക്കായി ഫിനിഷറുടെ റോളില്‍ മിന്നിയ ദിനേശ് കാര്‍ത്തിക്കിനും അവസരമൊരുങ്ങിയേക്കും. 13 കളികളില്‍ 21 വിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ വേഗം കൊണ്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും(157 കിലോമീറ്റര്‍) ഉമ്രാനായിരുന്നു. എട്ട് മത്സരങ്ങളില്‍ 13 വിക്കറ്റ് വീഴ്‌ത്തിയ മൊഹ്‌സീന് 5.96 ഇക്കോണി മാത്രമേയുള്ളൂ എന്നതാണ് മുന്‍തൂക്കം. ഒരു നാല് വിക്കറ്റ് നേട്ടവും സ്വന്തം. 14 കളികളില്‍ 57.40 ശരാശരിയിലും 191.33 സ്‌ട്രൈക്ക് റേറ്റിലും 287 റണ്‍സാണ് ഡികെയുടെ സമ്പാദ്യം. 

നായകനായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് സാധ്യത കൂടുതല്‍. സീസണില്‍ 10 കളികളില്‍ 41.30 ശരാശരിയില്‍ 413 റണ്‍സ് പാണ്ഡ്യക്കുണ്ട്. നാല് വിക്കറ്റും പേരില്‍. ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ പ്ലേ ഓഫിലെത്തിച്ചത് പാണ്ഡ്യക്ക് മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ടീം ഇന്ത്യക്കായി കളിക്കാത്ത പാണ്ഡ്യ ഐപിഎല്ലില്‍ മികവ് കാട്ടിയാണ് തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. പാണ്ഡ്യ പന്തെറിയാന്‍ ആരംഭിച്ചതും സാധ്യത വര്‍ധിപ്പിക്കുന്നു. പരിചയസമ്പത്ത് മുന്‍നിര്‍ത്തി ശിഖര്‍ ധവാനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ജൂണ്‍ 9ന് ആരംഭിക്കും. 

IPL 2022: അവന്‍ വിന്‍ഡീസ് പേസറെ അനുസ്മരിപ്പിക്കുന്നു, ഉമ്രാന്‍ മാലിക്കിനെക്കുറിച്ച് ബ്രയാന്‍ ലാറ

click me!