
മുംബൈ: ഐപിഎല്ലിൽ മിന്നുന്ന പ്രകടനത്തോടെ പോയന്റ് പട്ടികയിൽ രണ്ടാമത് എത്തിയ രാജസ്ഥാൻ റോയൽസ് നാളെ ആദ്യ ക്വാളിഫയറിന് ഉറങ്ങുകയാണ്. ജോസ് ബട്‌ലറുടെയും നായകൻ സഞ്ജു സംസണിന്റെയും ബാറ്റിങ്ങനൊപ്പം ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹാൽ, ആർ അശ്വിൻ എന്നിവരുടെ ബൌളിംഗ് മികവുമാണ് ഇത്തവണ രാജസ്ഥാന്റെ കുത്തിപ്പിന് ഉർജ്ജമായത്.
അവസാന മത്സരങ്ങളിൽ ബട്‌ലർ നിറം വാങ്ങിയപ്പോൾ യുവ താരം യശസ്വി ജെയ്‌സ്വാൾ അവസരത്തിനൊത്ത് ഉയർന്നു. ലഖ്‌നൗവിനെതിരായ അവസാന മത്സരത്തിൽ പക്ഷെ ഒരു ബൗളർ ആയിരുന്നു രാജസ്ഥന്റെ ബാറ്റിംഗ് ഹീറോ. മാറ്റാരുമല്ല ആർ അശ്വിൻ തന്നെ. സീസണിൽ പന്ത് കൊണ്ട് മാത്രമല്ല അശ്വിൻ മികവ് കാട്ടിയത്.
14 കളികളിൽ 11 വിക്കറ്റെ വീഴ്ത്തിയുള്ളൂവെങ്കിലും ഓവറിൽ 7.14 റൺസ് മാത്രമാണ് അശ്വിൻ വഴങ്ങിയത്. ബാറ്റിംഗിൽ 10 ഇന്നിങ്സിൽ നിന്ന് 30.50 ശരാശരിയിൽ 146.40 പ്രഹരശേഷിയിൽ 183 റൺസ് അടിക്കുകയും ചെയ്തു. ഐപിഎല്ലിലെ ഈ പ്രകടന ങ്ങളോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് അശ്വിനെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവാസ്‌കർ പറഞ്ഞു.
ഐപിഎല്‍ പ്ലേ ഓഫ്, കളി മുടങ്ങിയാല്‍ വിജയിയെ തീരുമാനിക്കുക ഇങ്ങനെ
ബാറ്റിംഗ് നിരയിൽ ഏത് സ്ഥാനത്തും ഇറങ്ങാൻ കെൽപ്പുള്ള താരമാണ് അശ്വിനെന്ന് ഗവാസ്‌കർ സ്റ്റാർ സ്പോർട്സിലെ ടോക്ക് ഷോയിൽ പറഞ്ഞു.ക്ലബ് തലത്തിൽ ഓപ്പണിങ് ബാറ്ററായാണ് അശ്വിൻ കരിയർ തുടങ്ങിയത്. ഇന്ന് ലോകത്തിലെ മികച്ച സ്പിന്നർമാരിൽ ഒരാളാണ് അവൻ. പക്ഷെ അപ്പോഴും അഞ്ച് ടെസ്റ്റ് സെഞ്ച്വറികൾ അവന്റെ പേരിലുണ്ട്. അതിനർത്ഥം അശ്വിന് ബാറ്റ് ചെയ്യാനാവും എന്ന് തന്നെയാണ്. അശ്വിനും അത് അറിയാം.
ഇപ്പോൾ ടി20 ക്രിക്കറ്റിലും ഫലപ്രദമായി ബാറ്റ് ചെയ്യാന്‍ തനിക്കാവുമെന്ന് അശ്വിൻ തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഇനി ടി20 ലോകക്കപ്പ് ടീമിൽ നിന്ന് അവനെ ഒഴിവാക്കാൻ ആവില്ല. അതാണ് അശ്വിന്‍റെ പ്രധാന ലക്ഷ്യവും. അതുകൊണ്ടാണ് ഈ പ്രകടനത്തിൽ അശ്വിൻ ഇത്രയും ആവേശഭരിതനാവുന്നത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മികവ് കാട്ടി എന്നെ ലോകകപ്പ് ടീമിലെടുക്കു എന്നാണ് അദ്ദേഹം സെലക്ടര്‍മാരോട് വിളിച്ചു പറയുന്നത്- ഗവാസ്‌കർ പറഞ്ഞു.
'അവനെ ടി20 ലോകകപ്പ് ടീമിലെടുത്താല്‍ പൊളിക്കും'; ഇന്ത്യന്‍ ബാറ്ററെക്കുറിച്ച് മാത്യു ഹെയ്ഡന്‍
ഓഫ് സ്പിന്നര്‍ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം യു എ ഇയിൽ നടന്ന ടി20 ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയിരുന്നു.