ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരുമോ, നിലപാട് വ്യക്തമാക്കി കപില്‍ ദേവ്

By Web TeamFirst Published May 23, 2022, 2:44 PM IST
Highlights

ഒരു രാഷ്‍ട്രീയപാർട്ടിയുമായും തനിക്ക് ബന്ധമില്ല. വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ നിരാശയുണ്ട്. ജീവിതത്തിൽ അങ്ങനെയൊരു തീരുമാനമെടുക്കുമെങ്കിൽ പൊതുമധ്യത്തിൽ പറഞ്ഞാണ് ചെയ്യുകയെന്നും കപിൽ ദേവ് പറഞ്ഞു.അതേസമയം, രാജ്യസഭയിൽ രാഷ്‍ട്രപതി നോമിനേറ്റ് ചെയ്യേണ്ട സീറ്റിലേക്ക് കപിൽ ദേവിനെ ബിജെപി പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ദില്ലി: രാഷ്‍ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ കപിൽദേവ്(Kapil Dev). ആംആദ്‌മി പാർട്ടിയുടെ(AAP) രാജ്യസഭ സീറ്റുകളിൽ ഒന്നിലേക്ക് കപിൽ ദേവ് എത്തുമെന്നായിരുന്നു ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത അടിസ്ഥാന രഹിതമാണെന്ന് കപിൽ ദേവ് പ്രതികരിച്ചു.

ഒരു രാഷ്‍ട്രീയപാർട്ടിയുമായും തനിക്ക് ബന്ധമില്ല. വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ നിരാശയുണ്ട്. ജീവിതത്തിൽ അങ്ങനെയൊരു തീരുമാനമെടുക്കുമെങ്കിൽ പൊതുമധ്യത്തിൽ പറഞ്ഞാണ് ചെയ്യുകയെന്നും കപിൽ ദേവ് പറഞ്ഞു.അതേസമയം, രാജ്യസഭയിൽ രാഷ്‍ട്രപതി നോമിനേറ്റ് ചെയ്യേണ്ട സീറ്റിലേക്ക് കപിൽ ദേവിനെ ബിജെപി പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അവന്‍ ചെയ്യുന്നത് സഹീറിലും നെഹ്‌റയിലും മാത്രമേ കണ്ടിട്ടുള്ളൂ; 23കാരന്‍ പേസറെ വാഴ്‌ത്തി വീരേന്ദര്‍ സെവാഗ്

2009ലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാന്‍ കപില്‍ ദേവിന് ക്ഷണമുണ്ടായിരുന്നു. അന്നും കപില്‍ ദേവ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം വിവിധ റോളുകളില്‍ കപില്‍ ദേവ് തിളങ്ങിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരീശീലകനായും കമന്‍റേറ്ററായും കപില്‍ തിളങ്ങി.

'ഒരുപാട് പേര്‍ എന്നെ എഴുതിത്തള്ളി', തിരിച്ചുവരവിനെക്കുറിച്ച് ദിനേശ് കാര്‍ത്തിക്ക്

ക്രിക്കറ്റ് താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയല്ല. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ഈ വര്‍ഷം ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരമായിരുന്ന നവജ്യേത് സിംഗ് സിദ്ദു പഞ്ചാബില്‍ കോണ്‍സിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. ബംഗാളില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ മനോജ് തിവാരിയും അശോക് ദിന്‍ഡയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരാണ്.

click me!