
മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) മുന്‍ നായകന്‍ വിരാട് കോലിക്ക്( Virat Kohli) തൊട്ടതെല്ലാം പിഴക്കുകയാണ്. സീസണില്‍ ഇതുവരെ ഫോമിലാവാന്‍ കഴിയാതിരുന്ന കോലി ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താവുകയും ചെയ്തു.
സീസണില്‍ ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് കോലി നേടിയത് 19.83 ശരാശരിയില്‍ 123.95 പ്രഹരശേഷിയില്‍ വെറും 119 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ 48 റണ്‍സാണ് സീസണിലെ കോലിയുടെ ഉയര്‍ന്ന സ്കോര്‍. ഇതിനിടെ കോലിയുടെ മോശം ഫോമിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.
സമീപകാലത്ത് ഇത്രക്കും നിര്‍ഭാഗ്യവാനുണ്ടോ എന്ന് ചോദിച്ച് ജാഫര്‍ പങ്കുവെച്ച ചിത്രമാാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. ഈ ദിവസങ്ങളില്‍ കോലിയുടെ ഭാഗ്യം എന്ന അടിക്കുറിപ്പോടെ ജാഫര്‍ പങ്കുവെച്ച ചിത്രത്തില്‍ ഉറങ്ങുമ്പോള്‍ കണ്ണിലേക്ക് തന്നെ വെളിച്ചം അടിക്കുന്ന ആളും, എടിഎമ്മില്‍ നിന്ന് പണം എടുക്കുമ്പോള്‍ നോട്ട് കീറി പോകുന്നതും, കേക്കിന് മുകളിലെ അലങ്കാരപ്പണികളെല്ലാം കവറില്‍ പറ്റിപ്പിടിച്ചിരിക്കുന്നതും ഓപ്പണ്‍ ചെയ്യാന്‍ കഴിയാത്ത കോക്കുമെല്ലാം ആണുള്ളത്.
ലഖ്നൗസിനെതിരെ നേരിട്ട ആദ്യ പന്തിലാണ് കോലി പുറത്തായത്. ഐപിഎല്‍ കരിയറില്‍ കോലിയുടെ നാലാമത്തെ മാത്രം ഗോള്ർഡന്‍ ഡക്കാണിത്. ഇതിന് പുറമെ വിവിധ ഫോര്‍മാറ്റുകളിലായി സെഞ്ചുറിയില്ലാതെ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന നാണക്കേടും ഇന്നലത്തെ മത്സരത്തോടെ കോലിയുടെ പേരിലായി. 2019ല്‍ ബംഗ്ലാദശേനെതിരായ ഈഡന്‍ഗാര്‍ഡന്‍സ് ടെസ്റ്റിലാണ് കോലി അവസാനമായി സെഞ്ചുറി അടിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!